klm

TOPICS COVERED

വോട്ട് പെട്ടിയിലാകുമ്പോള്‍ കൊല്ലത്ത് മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. കോര്‍പറേഷനും, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്‍തൂക്കം തുടരുമെന്നു എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ അട്ടിമറിയാണ് യുഡിഎഫ് ലക്ഷ്യം. നിലമെച്ചപ്പെടുത്തുമെന്നു ബിജെപിയും അവകാശപ്പെടുന്നു . മൂന്നു മുന്നണിയും പുറമെ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതീക്ഷയും കണക്കുകൂട്ടലും പാടെ തകിടം മറിയുമോ എന്നാണ് ആശങ്ക. 

ന്യൂനപക്ഷ മേഖലകളിൽ സ്ത്രീകളിൽ കൂട്ടത്തോടെ എത്തിയത് യുഡിഎഫും എ‍ൽഡിഎഫും അനുകൂലമായ കാണുമ്പോ‍ൾ  ബിജെപിയുടെ സ്വാധീനമേഖലകളിൽ 2 മണിയോടെ 60 % പോളിങ് വരെ നടന്ന ബൂത്തുകളുണ്ട്. കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ തന്നെ മഠങ്ങളിൽ നിന്നു വോട്ട് ചെയ്യാനെത്തി. ഉച്ച കഴിഞ്ഞതോടെ സ്ത്രീകളുടെ വലിയ നിരയാണ് രൂപപ്പെട്ടത്. മലയോര, തീരദേശ, നഗര കേന്ദ്രീതമായ മേഖലകളിൽ വരിനിന്നതിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരുന്നു. മിക്ക വോട്ടർമാരും സ്വമേധയ എത്തുകയായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ  കാണുന്നതു പോലെ  വോട്ടർമാരെ എത്തിക്കുന്നതിൽ മത്സരബുദ്ധിയോടെ നിൽക്കുന്ന പ്രവർത്തകരെ ഭൂരിപക്ഷം സ്ഥലങ്ങളിലും കാണാനില്ലായിരുന്നു. പോളിങ് സ്റ്റേഷനു സമീപം മുന്നണികളുടെ ബൂത്ത് ഓഫിസുകളിൽ മക്കയിടത്തും പ്രവർത്തകരുടെ കൂട്ടമുണ്ടായില്ല. ഒറ്റപ്പെട  നേരിയ തർക്കം ഒഴികെ സമാധാനപരമായി വോട്ടെടുപ്പ് അവസാനിച്ചത്. 

പ്രാഥമിക കണക്ക് പ്രകാരം ജില്ലയിൽ കുറഞ്ഞ പോളിങ് ശതമാനം കൊല്ലം കോർപറേഷനി‍ലാണ്. ആദ്യ മണിക്കൂറിൽ 8% വരെയാണ് നാലു മണിക്കൂർ പിന്നിട്ടപ്പോൾ അതു 25.14% ശതമാനമായി ഉയർന്നെങ്കിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ 30 ശതമാനത്തിൽ അധികമായിരുന്നു അപ്പോ‍ൾ പോളിങ്. കൂടു‍തൽ സ്ത്രീകൾ വോട്ട് ചെയാനെത്തിയതോടെയാ പോളിങ് ശതമാനം ഉയർന്നത്. ഭരണത്തുടർച്ച ഇടതുമുന്നണി പ്രതീക്ഷിക്കുമ്പോൾ ഇക്കൊല്ലം മാറുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മിന്നുന്ന വിജയം ബിജെപിയുടെ കണക്കുകൂട്ടൽ. നിശബ്ദമായ ജനമനസ്സ് ആർക്കൊപ്പം എന്നറിയാൻ 13 വരെ കാത്തിരിക്കണം. കഴിഞ്ഞതവണ ആകെ 68 പഞ്ചായത്തില്‍ 23 എണ്ണവും, ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നും, ജില്ലാ പഞ്ചായത്തില്‍ മൂന്നു സീറ്റും മാത്രമാണ് നേടാനായത്. 

ENGLISH SUMMARY:

Kerala Election focuses on the recent local body elections in Kollam, Kerala, where three major political fronts are vying for power. The election saw a significant turnout of women voters, and preliminary data indicates lower polling percentages in Kollam Corporation compared to other local bodies.