ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ എന്തുകൊണ്ട് പ്രിയങ്ക ഗാന്ധി പ്രതികരിക്കുന്നില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റ അംഗം പി കെ ശ്രീമതി ടീച്ചർ. വയനാട് എം പി വാ തുറക്കാത്തത് എന്താ എന്ന ചോദ്യവും അതോടൊപ്പം നിങ്ങൾ സ്ത്രീ പക്ഷത്താണോ അതോ റേപിസ്റ് പക്ഷത്താണോ എന്ന ചോദ്യവും ഉന്നയിച്ചായിരുന്നു പി കെ ശ്രീമതി ടീച്ചറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘വയനാട് എം. പി. വായ് തുറക്കാത്തതെന്ത് ?നിങ്ങൾ സ്ത്രീപക്ഷത്തോ അതോ റേപിസ്റ്റ് പക്ഷത്തോ ?ഉത്തരം പറയൂ പ്രിയങ്കേ’ ടീച്ചര്‍ കുറിക്കുന്നു.
അതേ സമയം ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂർത്തിയായി. ഒന്നേകാൽ മണിക്കൂറാണു വാദം നീണ്ടത്. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേട്ടത്