പത്തനംതിട്ട അടൂര്‍ നഗരസഭയിലേക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി മല്‍സരിക്കുന്നത് കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നത്തില്‍. കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി ഇല്ലാത്തതാണ് കാരണം എന്ന് സ്ഥാനാര്‍ഥി പറയുന്നു. കേരള കോണ്‍ഗ്രസിനെ സിപിഎം വിഴുങ്ങുന്നതിന്‍റെ തെളിവാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആരോപിച്ചു.
വിജയിച്ചാല്‍ സുനു സിപിഎമ്മായി തുടരുമോ, അതോ കേരള കോണ്‍ഗ്രസ് എം ആകുമോ എന്ന് ചോദിച്ചാല്‍ എല്ലാം പാര്‍ട്ടി പറയുമെന്ന് സുനു. കുറേയേറെ വികസന പദ്ധതികള്‍ മനസിലുണ്ടെന്നും സുനു പറയുന്നു.
ബ്രാഞ്ച് സെക്രട്ടറി രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുന്നതില്‍ അണികള്‍ക്കും ആശയക്കുഴപ്പം ഇല്ല. കേരള കോണ്‍ഗ്രസിനെ സിപിഎം വിഴുങ്ങുന്നതിന്‍റെ തെളിവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബിജു വര്‍ഗീസ്. കേരള കോണ്‍ഗ്രസിന്‍റെ മാത്രമല്ല ചെറു പാര്‍ട്ടികളുടെ സീറ്റ് സിപിഎം കയ്യടക്കുകയാണ്. രണ്ട് വാര്‍ഡുകളുടെ ഭാഗങ്ങള്‍ ചേര്‍ത്ത പുതിയ വാര്‍ഡാണ് നെല്ലിമൂട്ടില്‍ പടി.കമലാസനന്‍പിള്ളയാണ് ബിജെപി സ്ഥാനാര്‍ഥി.