അടിയന്തരാവസ്ഥയെക്കാൾ ഭയാനകമായ കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് പ്രശസ്ത നോവലിസ്റ്റ് ആനന്ദ്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ആനന്ദ് പൊതുവേദിയിൽ എത്തുന്നത്. മനോരമ ഹോർത്തൂസ് ഡയറക്ടർ എൻ എസ് . മാധവനുമായുള്ള സംവാദത്തിലാണ് ആനന്ദ് മനസുതുറന്നത്.
ആനന്ദ് രാജ്യത്തെ ഇങ്ങനെ രേഖപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്ത് എഴുത്തുകളിലൂടെയുള്ള പ്രതികരണങ്ങൾക്ക് കാരണം രാത്രി തൻറെ വാതിലിൽ എപ്പോഴും ഒരു മുട്ട് പ്രതീക്ഷിച്ചിരുന്നുവെന്നും ആനന്ദ്. ജനാധിപത്യം ഏറെ യാത്ര ചെയ്തെങ്കിലും സ്വതന്ത്ര ചിന്തകരുടെ അവസ്ഥയ്ക്ക് മാറ്റമില്ല. വിപ്ലവം കൊണ്ടും ഒരു പ്രയോജനവും ഇല്ലെന്ന്ആനന്ദിന്റെ നിരീക്ഷണം. റഷീദ് ചൈനയും ഒക്കെ ഉദാഹരണങ്ങൾ.
ഭാരതേന്ദു ബാബു ഹരിശ്ചന്ദ്രിൻ്റ അന്ധേർ നഗരി ചോപട് രാജ എന്ന നാടകത്തിലെ അവസ്ഥക്ക് മാറ്റമുണ്ടായിട്ടില്ല. ഗോവർധൻമാർ യാത്ര തുടരുന്നു. ഹോർത്തൂസ് ഡയറക്ടർ എൻ എസ് മാധവനുമായുള്ള സംഭാഷണം ജനാധിപത്യ ചരിത്രത്തിലൂടെയുള്ള യാത്ര കൂടിയായി. സച്ചിദാനന്ദൻ എന്ന പേരിൽനിന്ന് സ്വത്തും ചുറ്റും എടുത്തു കളഞ്ഞത് എന്തിനാണെന്ന ചോദ്യത്തിന് മറുപടി ഇപ്രകാരം. ആനന്ദ് -മാധവൻ സംവാദത്തിന് സാക്ഷിയാകാൻ കവി സച്ചിദാനന്ദൻ ഉൾപ്പെടെ നിരവധിപേർ വേദിയിലെത്തി.