തിരഞ്ഞെടുപ്പ് പോരിന് കൊട്ടിക്കയറുന്ന മേളപ്രമാണിയും. പത്തനംതിട്ട ഏനാദിമംഗലം നാലാംവാര്‍ഡിലാണ് മേളപ്രമാണി വിപിന്‍ പൂതങ്കര ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലെ മേളപ്രമാണിയായ വിപിന് വന്‍ ശിഷ്യസമ്പത്തും ഉണ്ട്.
മേളപ്പെരുക്കത്തിനിടയില്‍ തന്നെയാണ് വോട്ട് തേടിയുള്ള യാത്രയും. ഏനാദിമംഗലം പഞ്ചായത്ത് നാലാംവാര്‍ഡിലെ ബിജെപി സ്ഥാനാനാര്‍ഥിയാണ് മേളപ്രമാണി വിപിന്‍ പൂതങ്കര. നൂറും നൂറ്റമ്പതും കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മേളങ്ങളെ കാലംതെറ്റാതെ നിയന്ത്രിക്കുന്നയാള്‍. കൊടുമണ്‍ പൂരം, ഉളനാട് പൂരം, ഓമല്ലൂര്‍ പൂരം തുടങ്ങി മഹാക്ഷേത്രങ്ങളിലെ മേളപ്രമാണിയാണ്. 18 വര്‍ഷമായി ക്ഷേത്രകലാരംഗത്ത്. മേളത്തിനൊപ്പം പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് കളം വരയ്ക്കുന്നതിലും പ്രഗല്‍ഭനാണ് വിപിന്‍. കാണുമ്പോള്‍ പൂതങ്കര ധര്‍മശാസ്താ ക്ഷേത്രത്തിലെ കളമെഴുത്തിലാണ്
കന്നി മല്‍സരമാണ്. കലാപ്രവര്‍ത്തനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് സ്ഥാനാര്‍ഥി. പത്തനംതിട്ട ജില്ലയിലെ വിവിധ കളരികളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിപിന്‍ ചെണ്ടമേളത്തില്‍ പരിശീലനം നല്‍കുന്നുണ്ട്. . മലയാളം ബിരുദാനന്തര ബിരുദധാരിയാണ് വിപിന്‍. കൊടുമണ്‍ ഏലായില്‍ രണ്ട് ഏക്കറില്‍ ജൈവകൃഷി നടത്തിയ കര്‍ഷകര്‍കൂടിയാണ് വിപിന്‍.