ലൈംഗിക പീഡന, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര ആരോപണവും നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് കേരള പൊലീസ്. എന്നാല്‍ കേരള നിയമസഭയിലെ അംഗമായ പാലക്കാട് എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ എന്തൊക്കെ നടപടിക്രമങ്ങളുണ്ട്?. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമെടുത്ത കേസില്‍ പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
ജനപ്രതിനിധിയായ രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതിയുടെ പോലും ആവശ്യമില്ല. നിയമസഭ സമ്മേളിക്കുന്ന സമയമാണെങ്കില്‍ പോലും അനുമതിയുടെ ആവശ്യം വരുന്നില്ല. പകരം അറസ്റ്റിന് ശേഷം സ്പീക്കറെ ബോധ്യപ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍ എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ നിന്നോ നിയമസഭ വളപ്പില്‍ നിന്നോ അറസ്റ്റ് ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. അഴിമതി ആരോപണക്കേസുകളില്‍ സ്പീക്കറുടെ അനുമതിക്ക് ശേഷമേ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ കഴിയു.
ലൈംഗിക ആരോപണക്കേസില്‍ എം.വിന്‍സെന്‍റ് എം.എല്‍.എ പൊലീസ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. 35 ദിവസത്തെ ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. എല്‍ദോസ് കുന്നിപ്പിള്ളി എം.എല്‍.എയും ലൈംഗിക പീഡനകേസില്‍ ആരോപണവിധേയന്‍ ആയിരുന്നെങ്കിലും മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ഒഴിവായി. എം.മുകേഷ് എം.എല്‍.എക്കെതിരെയും സമാന ആരോപണം വന്നിരുന്നു. കോടതി ഉത്തരവ് പ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സ്ത്രീകളുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പി.ടി ചാക്കോ, നീലലോഹിതദാസന്‍ നാടാര്‍, പിജെ ജോസഫ്, കെ.ബി.ഗണേഷ്കുമാര്‍ ഏ.കെ.ശശീന്ദ്രന്‍ എന്നിവര്‍ മന്ത്രിമാര്‍ സ്ഥാനം രാജിവെച്ചിട്ടുണ്ട്.