പ്രതീകാത്മക ചിത്രം
നവവരന്‍ വധുവിന്റെ വീട്ടില്‍ ഒളിപ്പിച്ചുവച്ച എംഡിഎംഎ പൊലീസ് പിടികൂടി. തവനൂര്‍ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലത്തെ നിലയില്‍ മണിയറയിലെ ശുചിമുറിയിലാണ് എംഡിഎംഎ ഒളിപ്പിച്ചുവച്ചത്.
തിരൂര്‍ പൊലീസാണ് മുഹമ്മദ് ഷിബാനെ അറസ്റ്റ് ചെയ്തത്. ആദ്യം കാറില്‍നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. ചോദ്യംചെയ്യലിനിടെയാണ് ഷിബാന്‍ വീട്ടില്‍ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരം ലഭിച്ചത്. സ്വന്തം ഉപയോഗത്തിനും വില്‍പനയ്ക്കുമായി കൊണ്ടുവന്ന എംഡിഎംഎയാണ് കാറില്‍ നിന്നും പിടികൂടിയത്. ബാക്കി വധൂഗൃഹത്തില്‍ ഒളിപ്പിച്ചതായി പൊലീസിനു മൊഴി ലഭിച്ചു.
തുടർന്നാണ് പൊലീസ് വീട്ടിലെത്തി എം.ഡി.എം.എ. കണ്ടെടുത്തത്. കാറില്‍ നിന്നും വീട്ടില്‍ നിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ തെറാപിസ്റ്റായി ജോലി ചെയ്യുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി.