കൊല്ലത്ത് അമ്മയും മകനും സ്ഥാനാര്‍ഥികള്‍. അമ്മ ബീന നാസിമുദ്ദീന്‍ ലബ്ബ പഞ്ചായത്തിലേക്കും മകന്‍ ഫൈസല്‍ കുളപ്പാടം ജില്ലാ പഞ്ചായത്തിലേക്കുമാണ് മല്‍സരിക്കുന്നത്.
ആദ്യം സ്ഥാനാര്‍ഥിത്വം ലഭിച്ച് പ്രചാരണത്തിനിറങ്ങിയത് അമ്മ ബീന നസിമുദ്ദീന്‍ ലബ്ബ. നെടുമ്പന ഗ്രാമപഞ്ചായത്ത് 19 ആം വാര്‍ഡിലേക്കാണ് ബീന മല്‍സരിക്കുന്നത്. പിന്നാലെയാണ് മകന്‍ ഫൈസല്‍ കുളപ്പാടത്തിനു സ്ഥാനാര്‍ഥിത്വം ലഭിക്കുന്നത്. ബീന നേരത്തെ പഞ്ചായത്ത് മെമ്പറായിരുന്നു. കഴിഞ്ഞ തവണ മല്‍സരിച്ചില്ല.
ഫൈസര്‍ കുളപ്പാടം നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്. വാര്‍ഡില്‍ വി.അബ്ദുറഹിം ആണ് ബീനയ്ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഫൈസലിനെതിരെ ജില്ലാ പഞ്ചായത്തില്‍ ജി.ബാബവും.