മധ്യകേരളത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ മുന്നണികൾക്ക് തലവേദന സൃഷ്ടിച്ച് വിമത സ്ഥാനാർഥി ശല്യം. UDFലാണ് വിമതരുടെ എണ്ണം കൂടുതൽ. വിമതരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതെത്ര വിജയിക്കുമെന്ന് വരും നാളുകളിലറിയാം.
മധ്യകേരളത്തിലെല്ലാ ജില്ലയിലുമുണ്ട് വിമത സാനിധ്യം. കൊച്ചി കോർപ്പറേഷനിൽ ഭരണം പിടിക്കാനൊരുങ്ങുന്ന UDFൽ ആറാണ് വിമതർ. 70,71,72, ഡിവിഷനുകളിലും; 60,61,63 ഡിവിഷനുകളിലുമാണ് വിമതൻമാർ തലവേദനയുണ്ടാക്കുന്നത്. ചെറളായി വാർഡിൽ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന ശ്യാമള പ്രഭു BJP റിബൽ സ്ഥാനാർഥിയാണ്.
LDFന് ഭരണമുള്ള പല്ലാരിമംഗലം പഞ്ചായത്ത് 11 ആം വാർഡിൽ O.E. അബ്ബാസ് Cpm വിമതൻ. ഇവിടെ CPMന് പ്രതിസന്ധിയായി CPI പിന്തുണ UDFനും. ആലപ്പുഴ ജില്ലാപഞ്ചായത്ത് അമ്പലപ്പുഴ വാർഡിൽ കോൺഗ്രസിനും, മുസ്ലിം ലീഗിനും സ്ഥാനാർഥിയുണ്ട്. കോട്ടയം, പാല നഗരസഭയിലും കോൺഗ്രസ് വിമതർ മത്സരത്തിനുണ്ട്. ഏറ്റുമാനൂർ നഗരസഭയിൽ CPMനാണ് വിമത സാനിധ്യം പ്രതിസന്ധിയാക്കുന്നത്. അതിരമ്പുഴ, പൂഞ്ഞാർ പഞ്ചായത്തുകളിലും UDF വിമതർ മത്സരിക്കുന്നുണ്ട്.