കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. കെപിസിസി അംഗം റിജില്‍ മാക്കുറ്റി മത്സരിക്കും. ആദികടലായിയില്‍ നിന്നാണ് റിജില്‍ മാക്കുറ്റി ജനവിധി തേടുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തില്‍ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മത്സരിക്കും.

രണ്ടുതവണയായി ഇടതുപക്ഷം ജയിക്കുന്ന ഡിവിഷനാണെന്നും. ഈ ഡിവിഷൻ തിരിച്ചുപിടിക്കാനാണ് പാർട്ടി ഉത്തരവാദിത്വം ഏൽപ്പിച്ചതെന്നും റിജില്‍ കുറിച്ചു. 

ലീഗ് കോണ്‍ഗ്രസിന് വേണ്ടി വിട്ട് നല്‍കിയ വലിയന്നൂര്‍ സീറ്റില്‍ കെ സുമയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തര്‍ക്കത്തിന് ശേഷം വിട്ടുനല്‍കിയ വാരം സീറ്റില്‍ കെ പി താഹിറാണ് ലീഗ് സ്ഥാനാര്‍ത്ഥി. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക.

ENGLISH SUMMARY:

UDF candidates have been announced for the upcoming local body elections in Kerala. Key candidates include Rijil Makkutty and Sreeja Madathil, with the elections scheduled in two phases.