നെടുമങ്ങാട് നഗരസഭ 16ാം വാര്‍ഡില്‍ ശാലിനി തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന് ബിജെപി നെടുമങ്ങാട് മണ്ഡലം സെക്രട്ടറി മനോരമ ന്യൂസിനോട്. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ശാലിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ശാലിനിയെ ഇന്നലെ അറിയിച്ചിരുന്നുവെന്നും, ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും വ്യക്തിഹത്യ പരിശോധിക്കുമെന്നും ആര്‍.സുനിലാല്‍ മനോരമ ന്യൂസിനോട്.
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യ ഉയര്‍ത്തിയ വിവാദങ്ങള്‍ അടങ്ങുംമുന്‍പേ സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ബിജെപി വനിത നേതാവിന്‍റെ ആത്മഹ്യാശ്രമം. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ പനയ്ക്കോട്ടല വാര്‍ഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ചത്. മഹിളമോര്‍ച്ച ജില്ലാ നേതാവാണ് ശാലിനി.
പുലര്‍ച്ചെ വീട്ടില്‍ കൈ ഞരമ്പ് മുറിച്ചനിലയില്‍ കണ്ട ശാലിനിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണംചെയ്തതിനാല്‍ ശാലിനി വീട്ടിലേക്ക് മടങ്ങി. സ്ഥാനാര്‍ഥിയായി നിശ്ചയിട്ടും ജയിക്കാതിരിക്കാന്‍ നടത്തുന്ന വ്യക്തിഹത്യ താങ്ങാന്‍ കഴിഞ്ഞില്ലെന്ന് ശാലിനി മനോരമ ന്യൂസിനോട് പറഞ്ഞു.