സ്ഥാനാര്‍ഥികളുടെ ചിഹ്നം പതിച്ച മുണ്ടാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പാലക്കാട് ചെര്‍പ്പുളശ്ശേിയിലെ കൈത്തറികടക്കാരന്‍ ഗിരീഷ് ഉണ്ടാക്കിയെടുത്ത 'ചിഹ്നമുണ്ട്' വന്‍ ഹിറ്റാണ്. ആ മുണ്ട് വിശേഷം കാണാം അടുത്തത്.
ചുവരെഴുത്തും പാരഡിപ്പാട്ടും സമൂഹമാധ്യമപോസ്റ്റുകളൊക്കെ ഓള്‍ഡ് ഫാഷനായി. പാലക്കാട്ടെ രാഷ്‌ട്രീയ മുണ്ടാണ് ഇപ്പോ ഹിറ്റ്. പാര്‍ട്ടി ചിഹ്നം കരയാക്കി വെച്ചുള്ള ഒറ്റമുണ്ട്
ചെര്‍പ്പുളശ്ശേരി മാവുണ്ടിരിക്കടവിലെ ഗിരീഷിന്‍റെ കൈത്തറി കടയില്‍ നിന്നു സംസ്ഥാനത്തിന്‍റെ നാനാഭാഗത്തേക്കും ഈ തരം മുണ്ടുകള്‍ എത്തുന്നുണ്ട്. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇത്തവണ സ്റ്റൈലാകുമെന്നുറപ്പ് . ഒറ്റ മുണ്ടില്‍ പാര്‍ട്ടി ചിഹ്നം കരയാക്കി പതിപ്പിക്കുക എന്നത് ഗിരീഷിനൊരു പരീക്ഷണമായിരുന്നു. വിജയം കണ്ടു. സമൂഹ മാധ്യമങ്ങളിലും ഹിറ്റ്. റീലായി, പോസ്റ്റുകളായി. അങ്ങനെ അങ്ങനെ വനിതാ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയുള്ള പ്രത്യേക സാരികളുമുണ്ട്. നേരിട്ടും ഓണ്‍ലൈനായും വാങ്ങാം. ഒരു മുണ്ടിനു 200 രൂപയാണ് വില. എല്ലാ ചിഹ്നങ്ങള്‍ക്കും ധാരാളം ആവശ്യക്കാരുണ്ട്. ഒരാഴ്‌ചക്കിടെ വിറ്റുപോയത് ആയിരത്തിലധികം മുണ്ടുകള്‍. പരീക്ഷണം ക്ലിക്കായതിന്‍റെ ത്രില്സിലും തിരക്കിലുമാണ് ഗിരീഷിപ്പോള്‍..