പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ മർദിച്ച സംഭവത്തിൽ പൊലീസിനെതിരെ കോടതി. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസിലാണ് വിമര്‍ശനം. സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസിന്റെ വീഴ്ച മറയ്ക്കാനെന്ന് കോടതി വിമര്‍ശിച്ചു.
30 വർഷത്തിനുശേഷം സികെജി കോളജ് ചെയർമാൻ സ്ഥാനത്തേക്ക് കെഎസ്‌യു വിജയിച്ചതിനെ തുടർന്നാണ് പേരാമ്പ്രയിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം തുടങ്ങിയത്.
പൊലീസിന്റെ മർദനത്തിൽ ഷാഫി പറമ്പിൽ എംപിയടക്കം പത്തോളം യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, എൻഎസ്‌യു മുൻ ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, കെപിസിസി അംഗം സത്യൻ കടിയങ്ങാട് തുടങ്ങിയവരും പരുക്കേറ്റവരിൽ പെടും. മൂക്കിൽ നിന്നു ചോരയൊഴുകുന്ന നിലയിലായിരുന്ന ഷാഫിയുടെ ദൃശ്യങ്ങള്‍ വന്‍ചര്‍ച്ചയായി. മൂക്കിന്റെ എല്ലില്‍ പൊട്ടല്‍ കണ്ടെത്തയതിയതിനെത്തുടര്‍ന്ന് ഷാഫിയെ ശസ്ത്രക്രിയക്കു വിധേയനാക്കി.
എംപിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.