ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് കാസിബുഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും അപകടം. സ്ത്രീകളും കുട്ടികളും അടക്കം ഒന്‍പത് തീര്‍ഥാടകര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെ നില ഗുരുതരമാണ്.
ഏകാദശി ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കിടെയാണ് അപകടമുണ്ടായത്. നിയന്ത്രണാതീതമായി ജനക്കൂട്ടം തിങ്ങിനിറഞ്ഞതാണ് ക്ഷേത്രപരിസരത്ത് തിക്കും തിരക്കുമുണ്ടാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഭക്തർ പെട്ടെന്ന് മുന്നോട്ടേക്ക് ഓടിയപ്പോള്‍ നിരവധിപേര്‍ വീണതും അപകടത്തിന്‍റെ വ്യാപ്തികൂട്ടി. ക്ഷേത്ര പരിസരത്ത് നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതിന്‍റെ വിഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
പൊലീസെത്തി നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തീര്‍ഥാടകരുടെ മരണം ഹൃദയഭേദകമാണെന്ന് പറഞ്ഞു. സംസ്ഥാന കൃഷി മന്ത്രി കിഞ്ചരപു അച്ചന്നൈഡു അപകടം നടന്ന ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.