പാലക്കാട് എലപ്പുള്ളിയില്‍ സി പി എം നടത്തിയ പഞ്ചായത്ത് ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമനടപടി ആലോചിക്കാന്‍ പഞ്ചായത്ത് യോഗം ചേരാനിരിക്കെയായിരുന്നു ഉപരോധം. പ്രസിഡന്റ് രേവതി ബാബു ഉള്‍പ്പടെയുള്ള ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും സമരക്കാര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞതോടെ സംഘര്‍ഷമായി.
യോഗം അട്ടിമറിക്കാനല്ലെന്നും ലൈഫ് മിഷന്‍, കുടിവെള്ള പദ്ധതികളിലെ പഞ്ചായത്തിന്റെ വീഴ്ചയ്ക്കെതിരെയാണ് ഉപരോധമെന്നുമാണ് സി പി എം വാദം. അകത്തേക്ക് കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് പൊള്ളാച്ചി പാത ഉപരോധിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നീക്കവും സംഘര്‍ഷത്തിലെത്തി. സി പി എം സമരം അവസാനിപ്പിച്ചശേഷമാണ് പ്രസിഡന്റിനടക്കം ഉള്ളില്‍ കയറാനായത്.