മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭയില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്ന പരാതിയുമായി യുഡിഎഫ് നേതൃത്വം. നഗരസഭ പരിധിയുടെ പുറത്തു താമസിക്കുന്ന ഒട്ടേറെപ്പേര്‍ പുതിയ വോട്ടര്‍ പട്ടികയിലുണ്ടെന്നതിനു തെളിവുമായാണ് യുഡിഎഫ് രംഗത്തു വന്നത്.
30 വര്‍ഷമായി തുടരുന്ന നഗരസഭ ഭരണം ഇപ്രാവശ്യം നഷ്ടമാകുമെന്ന ആശങ്കയില്‍ അനധികൃതമായി വോട്ടു ചേര്‍ത്തുവെന്നാണ് യുഡിഎഫ് പറയുന്നത്. പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിനു പുറത്തുളള കുടുംബങ്ങള്‍ പോലും നഗരത്തിലെ പുതിയ വോട്ടമാര്‍മാരുടെ പട്ടികയിലുണ്ട്.
നഗരസഭ പൊളിച്ചു മാറ്റിയ വീടുകളുടെ നമ്പറുകളിലും വീടു വിറ്റ് നഗരം വിട്ടു പോയവരുമെല്ലാം കുടുംബസമേതം വോട്ടര്‍മാരായി മടങ്ങി എത്തിയതായും പരാതിയിലുണ്ട്.
എന്നാല്‍ ഇപ്രാവശ്യം ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് യുഡിഎഫ് വോട്ടുചോരി ആരോപണം ഉന്നയിക്കുന്നതെന്നാണ് സിപിഎമ്മിന്‍റെ മറുവാദം.