കേരള രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണയിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിനെ അടുത്തറിയാന്‍ മ്യൂസിയം തുറന്നു. നിമയസഭാ വളപ്പില്‍ ജി.കാര്‍ത്തികേയന്‍ സ്മാരക മ്യൂസിയത്തോട് ചേര്‍ന്ന് ഇ.എം.എസ്. സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രത്തെ ചിലര്‍ മാറ്റിമറിക്കുന്ന കാലത്ത് ഇഎംഎസ് സ്മൃതി മ്യൂസിയം വരുംതലുറയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനോട് ചോദ്യങ്ങള്‍ ചോദിക്കാം. അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ മറുപടിപറയും. നിര്‍മിതി ബുദ്ധിയുടെ സഹായത്തോടെയാണ് ഈ സംവിധാനം.
ഇ.എം.എസ്സിന്‍റെ എഴുത്തിടം അതുപോലെ സൂക്ഷിച്ചിട്ടുണ്ട്. വേണ്ടമെങ്കില്‍ ഇതിന് മുന്നില്‍ നിന്ന് ചിത്രമെടുക്കാം. വിവിധ നേതാക്കളുമായുള്ള ഇ.എം.എസ്സിന്‍റെ ബന്ധം, അതിന്‍റെ ചരിത്ര പശ്ചാത്തലം എന്നിവയെല്ലാം അറിയാം.
ഇ.എം.എസ് എഴുതിയ പുസ്തകങ്ങള്‍ക്ക് പ്രത്യേക വിഭാഗം തന്നെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഎംഎസ് സ്മൃതി മ്യൂസിയം ഉദ്ഘാടനം ചെയ്തു. നിമയസഭയും ചരിത്ര മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ക്ക് പഠനാനുഭവമാണ് ഇഎംഎസ് സ്മൃതി മ്യൂസിയം.