ആർഎസ്എസിന് മതവും ജാതിയുമില്ലെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. വിജയദശമി മഹോൽസവത്തോട് അനുബന്ധിച്ച് കൊച്ചി പള്ളിക്കരയിൽ ആർ.എസ്.എസ് പഥസഞ്ചലനത്തിൽ ഗണവേഷം ധരിച്ചെത്തിയ ജേക്കബ് തോമസ് അധ്യക്ഷനായിരുന്നു. കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യം.
കായിക ശക്തിയും ബൗദ്ധിക ശക്തിയും മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ അതിൻ്റെ ഭാഗമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. 2021മുതൽ ബിജെപി അംഗമായ ജേക്കബ് തോമസ് ഭാരതത്തോട് ചേർന്നു നിൽക്കാനാണ് ആർഎസ്എസിൽ സജീവമാകുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നു.