ബിജെപിയെ വീണ്ടും വെട്ടിലാക്കി ആര്‍.ശ്രീലേഖ. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ ട്രെയിന്‍ സ്വീകരണ യാത്രയില്‍ ആര്‍ ശ്രീലേഖയില്ല. മേയര്‍ അടക്കം മുഴുവന്‍ ബിജെപി കൗണ്‍സിലര്‍മാരും ഡല്‍ഹിക്ക് പോകുന്നത് കേരള എക്സ്പ്രസിലാണ്. എന്നാല്‍ ശ്രീലേഖയുടെ ഡല്‍ഹി യാത്ര വിമാനത്തിലാണ്. ട്രെയിന്‍ കടന്നുപോകുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്. അതില്‍ നിന്നാണ് ആര്‍ ശ്രീലേഖ വിട്ടുനില്‍ക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് തദ്ദേശ തിര‍ഞ്ഞെടുപ്പ് വിജയം ആഘോഷമാക്കാന്‍ കേരളാ എക്സപ്രസിലെ ജനപ്രതിനിധികളുടെ യാത്ര. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി.രാജേഷും കൗണ്‍സിലര്‍മാരും നഗരസഭകളിലെ അധ്യക്ഷന്മാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടെ 112 സംഘമാണ് യാത്രയുടെ ഭാഗമാകുന്നത്. രാജ്യതലസ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത സംഘത്തെ സ്വീകരിക്കും. പ്രധാനമന്ത്രി, നഗരവികസനമന്ത്രി എന്നിവരുമായും സംഘത്തിന് ബി.ജെ.പി കേന്ദ്ര ഓഫീസില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Former DGP R. Sreelekha has sparked discussions within the BJP by skipping the celebratory train journey of Thiruvananthapuram Corporation councillors to Delhi. While Mayor V.V. Rajesh and 112 local body representatives are traveling via Kerala Express as per central leadership instructions, Sreelekha chose to travel by air. The train journey, planned to celebrate the local body election victory, includes special receptions across various states. In Delhi, the delegation will be welcomed by Delhi CM Rekha Gupta and is scheduled to meet Prime Minister Narendra Modi and the Urban Development Minister at the BJP central office. Sreelekha’s decision to stay away from the group's train travel is being viewed as a sign of internal friction. Stay updated on Kerala BJP's victory celebrations and political developments in the capital. Follow for live updates on the councillors' Delhi visit.