രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു അഭിപ്രായം രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ്. എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് കാണേണ്ടത്. ഒന്നിലധികം സംഭവങ്ങള്‍ പുറത്തുവന്നു. ഇത്രത്തോളം പോയത് കണ്ടിട്ടില്ല. ഗര്‍ഭിണിയെ കൊല്ലാന്‍ സമയംവേണ്ട എന്നുപോലും പറയുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. Also Read: ‘ബോംബ്’ പൊട്ടിക്കുമോ?; വെയ്റ്റ് ആൻഡ് സീ തന്ത്രവുമായി സതീശൻ; ഉറ്റുനോക്കി രാഷ്ട്രീയ കേരളം
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമുണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാഹുലിനെ വി.ഡി.സതീശന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സതീശന്‍റെ ബോംബ് വരട്ടെ, കാണാമെന്നും മുഖ്യമന്ത്രി. മാധ്യമങ്ങള്‍ നല്ലരീതിയിലാണ് ഇടപെട്ടതെന്നും നിയമപരമായി ചെയ്യാനാവുന്നത് പൊലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരാതി നൽകുന്നവർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം ഉറപ്പാക്കും. ജീവന് ഭീഷണിയുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും വ്യക്തമാക്കി.