തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമാ തോമസ് എം.എൽ.എ. പ്രസ്ഥാനം കൂടെ നിൽക്കുമെന്ന് വിശ്വാസമുണ്ടെന്ന് ഉമാ തോമസ് പറഞ്ഞു. ഒരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായത്തിൽ താൻ കൈകടത്തുന്നില്ലെന്നും ഉമ തോമസ് കൊച്ചിയില്‍ പറഞ്ഞു. Also Read: പാര്‍ട്ടിക്ക് വേണ്ടാത്തയാളെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു; വിമര്‍ശിച്ച് എല്‍ഡിഎഫ്
ഉമ തോമസിന് പിന്തുണയുമായി മന്ത്രി ആര്‍.ബിന്ദുവും ഡിവൈഎഫ്‌ഐയും രംഗത്തെത്തി. കൂട്ടത്തോടെ ആക്രമിക്കുന്നത് ആശങ്കാജനകമാണ്. ഉമാ തോമസ് ആര്‍ജവത്തോടെ പ്രതികരിച്ചു. ഹൂ കെയേഴ്സ് ആറ്റിറ്റ്യൂഡാണ് കോണ്‍ഗ്രസിന്‍റെ പുരുഷ നേതാക്കള്‍ക്കെന്നും ബിന്ദു പറഞ്ഞു.
ഉമാ തോമസ് എം.എല്‍.എയ്ക്കു നേരെയുള്ള സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് ഷാഫി പറമ്പിലാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഉമ തോമസില്‍ നിന്ന് ഒരമ്മയുടെ പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ എത്ര ക്രൂരമായാണ് അവരെ ഷാഫിയുടെ അനുയായികള്‍ നേരിട്ടതെന്നും സനോജ് കൊച്ചിയില്‍ ചോദിച്ചു. ഇതിനെതിരെ കോണ്‍ഗ്രസില്‍ ആരെങ്കിലും പറഞ്ഞോയെന്നും കെ.സി.വേണുഗോപാലിന്‍റെ ഭാര്യയ്ക്കും ഫെയ്സ് ബുക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നെന്നും സനോജ് ആരോപിച്ചു. Also Read: പ്രസംഗത്തില്‍ സ്ത്രീ സുരക്ഷ, രാത്രി ‘മോളൂസെ വീട്ടില്‍ വരട്ടേ’; പൊളിഞ്ഞടുങ്ങിയ രാഹുല്‍ ‘ചാറ്റ്’
സൈബര്‍ ആക്രമണം മൈന്‍ഡ് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കളോട് കെ.മുരളീധരന്‍. താനും ഒരുപാട് ഇരയായ ആളാണ്. സോഷ്യല്‍ മീഡിയയിലെ അത്തരം കമന്റുകള്‍ വായിക്കാതിരുന്നാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചത് സ്വമേധയാ അല്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. രാജിയിൽ പാർട്ടി ഇടപെടൽ ഉണ്ട്. കൂടിയാലോചനകൾ നടന്നു. ഉമ തോമസിനെതിരെയായ സൈബർ ആക്രമണത്തിൽപരാതി കൊടുക്കണം. ഏത് പാർട്ടിക്കാരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.