രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി ഒത്തുതീർപ്പ് മാത്രമെന്ന് മന്ത്രി എം.ബി. രാജേഷ്. ഉടഞ്ഞ വിഗ്രഹങ്ങൾ തന്നെയാണ് ഇപ്പോഴും സംരക്ഷിക്കുന്നത്. കോണ്‍ഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണ്. പാര്‍ട്ടിക്ക് പോലും വേണ്ടാത്ത ഒരാളെ ജനങ്ങൾക്ക് മേല്‍ അടിച്ചേൽപ്പിക്കുന്നത് എന്ത് ന്യായമെന്നും മന്ത്രി ചോദിച്ചു. Also Read: എനിക്ക് എന്‍റേതായ വികാരങ്ങളും വിചാരങ്ങളുമുണ്ട്; പാര്‍ട്ടി പ്രവര്‍ത്തരോട് മാപ്പ്!: രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ധിക്കാരപരമായാണ് പെരുമാറുന്നത്. എംഎല്‍എ സ്ഥാനത്തിന്‍റെ മഹത്വം കാത്തുസൂക്ഷിക്കണം. രാഹുല്‍ തെറ്റുകാരനെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതലൂടെ വ്യക്തമായെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു
അതേസമയം, ഗുരുതര ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സസ്‌പെൻഡ് ചെയ്തെങ്കിലും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. അനിശ്ചിതകാലത്തേക്കാണ് സസ്പെന്‍ഷന്‍. പാര്‍ട്ടിയിലെ രാഹുലിന്‍റെ എല്ലാ പദവികളും ഇതോടെ മരവിപ്പിച്ചു.