conclave-asif-ali

മലയാള സിനിമയിലും ചിലര്‍ മള്‍ട്ടി താര ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ Intelligent Thrillers എന്ന സെഷനില്‍ ജീത്തു ജോസഫ് പറഞ്ഞു. ഹിന്ദിയിലെയും തമിഴിലിലേതും പോലെ മലയാളത്തില്‍ ചിലര്‍ സിനിമകളില്‍ നിന്നും മാറുന്നുണ്ട്. എന്‍റെ കഥ സിംഗിള്‍ ഹീറോ വേണമെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ കഷ്ടപ്പെടുകയാണ് എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.ത്രില്ലാറാകാന്‍ ചോര വേണ്ടെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകന്‍ ജീത്തു ജോസഫും അഭിനേതാക്കളയ ആസിഫ് അലിയും ഉണ്ണിമായ പ്രസാദും അഭിപ്രായപ്പെട്ടത്. സിനിമയില്‍ വൈലന്‍സ് കൂടുമ്പോള്‍ കുടുംബ പ്രേക്ഷകര്‍ അകലുമെന്നാണ് ജീത്തു ജോസഫും ആസിഫ് അലിയും പറഞ്ഞത്. കേരളത്തില്‍ തിയറ്റര്‍ വിജയമായ വയലന്‍സ് സിനിമയുടെ ടാഗ് ലൈന്‍ മലയാളത്തിലെ ഏറ്റവും വയലന്‍സുള്ള ചിത്രം എന്നായിരുന്നു. ഈ ടാഗ് ലൈനിലൂടെ പ്രേക്ഷകര്‍ തിയറ്ററിലെത്തിയെന്ന് ഉണ്ണിമായ പ്രസാദ് പറഞ്ഞു. മലയാളത്തില്‍നിന്നും അങ്ങനെയൊരു സിനിമ എന്ന നിലയ്ക്കാണ് മലയാളി കാണാനെത്തിയതെന്നും ഉണ്ണിമായ പറഞ്ഞു. ഫ്സ്വന്തം ചിത്രങ്ങള്‍ ത്രില്ല് തരാറില്ലെന്ന് ജീത്തു ജോസഫും ആസിഫ് അലിയും പറഞ്ഞു. ഷൂട്ടിങ് സമയത്തും എഡിറ്റിങ് സമയത്തും പല തവണയായി കണ്ട സിനിമയില്‍ നിന്നും ഒരു ത്രില്ലും കിട്ടാറില്ലെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. കിഷ്കിന്ദ കാണ്ഡത്തിന്‍റെ തിരക്കഥ വായിച്ചപ്പോള്‍ ആകാംഷയായി. എല്ലാ സമയവും ഭാഗമായ ചിത്രം പുതിയ സിനിമ പോലെ കാണണം എന്നുണ്ടായിരുന്നു.ഇത് പറ്റില്ലെന്നും ആസിഫ് പറഞ്ഞു.ഓളമുള്ള സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് നടന്‍ ആസിഫ് അലി പറഞ്ഞു. തിയറ്ററില്‍ ഓളമുണ്ടാക്കുന്ന അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ ചിലപ്പോള്‍ പരാജയമാകുന്നു. അത് മനസിലാക്കി പഠിച്ച് മലയാളത്തില്‍ അങ്ങനെയൊരു ഒരു സിനിമ ചെയ്യുന്നു. ടിക്കി ടാക്ക.. 9 മാസം ഷൂട്ട് ഉണ്ടെന്നും ആസിഫലി പറഞ്ഞു. എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ത്രില്ലര്‍ കഥാപാത്രം ചെയ്യണമെന്നും ഫാമിലി ഓഡിയന്‍സിനെ പിടിച്ചിരുത്തുന്ന ചിത്രങ്ങളോടാണ് താല്‍പര്യമെന്നും ആസിഫ്.

ENGLISH SUMMARY:

Jeethu Joseph reveals reluctance among some actors in Malayalam cinema to star in multi-starrer films. He shared his experience at the Manorama News Conclave, emphasizing the importance of family-friendly thrillers without excessive violence.