asif-ali-sivankutty

മലയാളികളുടെ പ്രിയതാരം ആസിഫ് അലി ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. സിനിമാ ലോകത്തില്‍ നിന്നും പുറത്തുനിന്നും പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. കൂട്ടത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പിറന്നാള്‍ ആശംസ കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ആസിഫിനും മകന്‍ ആദമിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നത്. ആദം ഒരു കൊച്ചു നിര്‍ദേശം തന്നുവെന്ന് പറഞ്ഞാണ് പിറന്നാള്‍ ആശംസകള്‍ മന്ത്രി നേര്‍ന്നത്. 

'പ്രിയപ്പെട്ട ആസിഫ് അലിയ്ക്ക് ജന്മദിനാശംസകൾ. സ്കൂൾ അവധി സംബന്ധിച്ച് ആസിഫിന്റെ മകൻ ആദമിന്റെ ഒരു കൊച്ചു 'നിർദേശം' രഹസ്യമായി കേൾക്കുന്ന നിമിഷമാണിത്. ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്. ആദു മുന്നോട്ടുവെച്ച ആ രഹസ്യ നിർദേശം എന്താണെന്ന് ആസിഫ് തന്നെ പിന്നീട് എപ്പോഴെങ്കിലും നിങ്ങളോട് പങ്കുവെയ്ക്കുമായിരിക്കും. സിനിമയിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം തന്നെ, നിലപാടുകൾ കൊണ്ടും വിനയം കൊണ്ടും മലയാളിക്ക് പ്രിയങ്കരനായ ആസിഫിന് എല്ലാവിധ നന്മകളും നേരുന്നു,' ശിവന്‍കുട്ടി കുറിച്ചു. 

ടിക്കി ടാക്കയാണ് അണിയറയിലൊരുങ്ങുന്ന ആസിഫ് അലിയുടെ പുതിയ ചിത്രം. ചിത്രത്തിൽ നസ്‌ലനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’, ‘കള’ എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടിക്കി ടാക്ക’

ENGLISH SUMMARY:

Asif Ali is celebrating his birthday today, receiving warm wishes from many, including Minister V. Sivankutty. Minister Sivankutty's special message, shared with a picture of Asif Ali and his son Adam, has garnered significant attention.