rahul-vishnu

വ്യാപകമായ അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരിക്കെ സ്വന്തം പ്രസ്ഥാനത്തിലുള്ളവര്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് വരികയും രാഹുലിനെ തള്ളിപ്പറയുകയും ചെയ്യുന്ന കാഴ്ചയാണ്. രാഹുലിനെതിരെ ചാറ്റ് വിവരങ്ങളടക്കം പങ്കുവച്ച് പല യുവതികളും ഒരു ട്രാന്‍സ് വുമണ്‍ ഉള്‍പ്പെടെ രംഗത്തെത്തിയപ്പോള്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം നെറ്റിചുളിച്ചു. രാഹുലിനെ പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ പോലും പല കോണ്‍ഗ്രസ് നേതാക്കളും തയ്യാറായില്ല. ഇതിനിട രാഹുലിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തുകയാണ്. അഡ്വ.വിഷ്ണു സുനിൽ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ALSO READ; ‘മെസേജ് അയക്കുന്നത് വാനിഷ് മോഡില്‍; വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പും രാഹുല്‍ വിളിച്ചു’

നിശബ്ദനായിരുന്നാൽ വിശ്വാസത്തിന്റെ സ്നേഹചങ്ങലകൾ അർത്ഥശൂന്യമാകും. പോർനിലകളിൽ പടർന്ന ചോരയിൽ വെള്ളം കലർത്തലാകും. അത് രക്തസാക്ഷിത്വങ്ങളുടെ കഴുത്തറുക്കലാകും എന്ന് പറഞ്ഞാണ് വ്യക്തിയായാലും പ്രസ്ഥാനമായാലും തെറ്റുണ്ടെങ്കിൽ തിരുത്തണമെന്ന് അഡ്വ.വിഷ്ണു സുനിൽ വ്യക്തമാക്കിയിരിക്കുന്നത്.

അഡ്വ.വിഷ്ണു സുനിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ്;

എനിക്ക് രണ്ട് പെൺമക്കളാണ്. പിന്നെ ഭാര്യയും അമ്മയും. വീട്ടിൽ ഞാൻ മാത്രമേ ആണായുള്ളു. നിശബ്ദനായിരുന്നാൽ ഞാൻ ആണല്ലാതാകും. എത്രയോ സഹപ്രവർത്തകർമാർ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. അവർക്ക് ഞങ്ങളിൽ ഒരു വിശ്വാസമുണ്ട്. ALSO READ; 'വയറ്റില്‍ വളരുന്ന കുഞ്ഞുമായി എനിക്ക് മാനസിക അടുപ്പമുണ്ട്'; 'ഐ ക്വിറ്റ്' എന്ന് രാഹുല്‍

അവർക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കൾക്കും. നിശബ്ദനായിരുന്നാൽ വിശ്വാസത്തിന്റെ സ്നേഹചങ്ങലകൾ അർത്ഥശൂന്യമാകും. ആനേകം പേരുടെ ചോര, അനേകം പേരുടെ വിയർപ്പ്, എത്രയോ പേരുടെ ജീവൻ. നിശബ്ദനായിരുന്നാൽ പോർനിലകളിൽ പടർന്ന ചോരയിൽ വെള്ളം കലർത്തലാകും. രക്തസാക്ഷിത്വങ്ങളുടെ കഴുത്തറുക്കലാകും. പടയൊരുക്കമല്ല, കുതികാൽവെട്ടല്ല,ഒരു അച്ഛന്റെ ആശങ്കകൾ മാത്രം. വിശ്വാസത്തിന്റെ സ്നേഹചങ്ങല തകരരുതെന്ന പ്രാർത്ഥന മാത്രം. സീസറിൻ്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണം. തെറ്റുണ്ടെങ്കിൽ തിരുത്തണം. അത് വ്യക്തിയായാലും പ്രസ്ഥാനമായാലും.

ENGLISH SUMMARY:

Amid widespread allegations, members of Rahul Mamkoottathil’s own faction have come out against him, openly distancing themselves. Several women, including a trans woman, have come forward with chat details and other information against Rahul, leaving senior Congress leaders visibly unsettled. Many Congress leaders have refrained from publicly supporting him or responding to the media. Meanwhile, Youth Congress leaders themselves are taking a stand against Rahul. A post shared by Adv. Vishnu Sunil on social media has already sparked discussion.