rahul-avanthika

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ ആരോപണമുന്നയിച്ച് ട്രാൻസ് വുമൺ അവന്തിക. രാഹുലില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് അവന്തിക മനോരമന്യൂസിനോട് സംസാരിച്ചു. നിന്നെ ബലാത്സംഗം ചെയ്യണം നമുക്ക് ബാംഗ്ലൂർ അല്ലെങ്കിൽ ഹൈദരാബാദ് പോകാം എന്നൊക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു എന്നാണ് അവന്തിക വെളിപ്പെടുത്തിയിരിക്കുന്നത്. ടെലഗ്രാമിലാണ് രാഹുല്‍ സന്ദേശങ്ങളയച്ചിരുന്നത്. സന്ദേശം അയച്ചിരുന്നത് വാനിഷ് മോഡിലാണ്. ചാറ്റ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് അയാള്‍ അങ്ങനെ ചെയ്തത്. ആറേഴ് മാസത്തോളം രാഹുല്‍ ഇത്തരത്തില്‍ തനിക്ക് സന്ദേശങ്ങളയച്ചിരുന്നു എന്നാണ് അവന്തിക പറയുന്നത്.

അവന്തികയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ;

ഞാൻ രാഹുൽ മാങ്കുട്ടത്തിലിനെ ആദ്യമായി പരിചയപ്പെടുന്നത് തൃക്കാക്കര ബൈഇലക്ഷന് ശേഷമാണ്. അന്ന് മുതൽ ഒരു സൗഹൃദം ഉണ്ടായിരുന്നു. കുറച്ചു നാളുകൾ കഴിയും തോറും അയാളുടെ സംഭാഷണങ്ങളിൽ ലൈംഗിക ചേഷ്ട ഉള്ളതും ലൈംഗിക വൈകൃതം നിറഞ്ഞ സംഭാഷണങ്ങളായി മാറുന്നുണ്ടായിരുന്നു. അയാൾ ഒരു തവണ എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ റേപ്പ് ചെയ്യണമെന്ന്. നമുക്ക് ബാംഗ്ലൂർ അല്ലെങ്കിൽ ഹൈദരാബാദ് പോകാം എന്നാണ് പറഞ്ഞത്. അങ്ങനെ ഒരു വൈകൃതപരമായ സംഭാഷണം എനിക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ മോശപ്പെട്ട ഒരു അനുഭവം അയാളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ALSO READ; 'നിന്നെ എനിക്ക് റേപ്പ് ചെയ്യണം, ഹൈദരാബാദിലോ ബാംഗ്ലൂരിലോ പോകാം'; രാഹുലിനെതിരെ ട്രാന്‍സ് വുമണ്‍

മാത്രമല്ല അയാൾ ഇന്നും അയാളുടെ പ്രസ് കോൺഫറൻസിന്റെ തൊട്ടു മുന്നേ എന്നെ വിളിച്ചു. അതിന് കാരണമായി എനിക്ക് തോന്നുന്നത് ഇത് പുറത്ത് അറിയരുത് എന്ന് അയാളും ആഗ്രഹിച്ചിട്ടുണ്ട്. അത് കാരണം ആയിരിക്കും എന്റെ അടുത്ത് അങ്ങനെ സംസാരിക്കാൻ ശ്രമിച്ചതെന്ന്. പിന്നീട് ആ ന്യൂസ് വന്ന സമയത്തും അയാൾ എന്നെ വീണ്ടും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അയാൾ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

തെളിവുകൾ അയാൾ തന്നെ നശിപ്പിച്ചിട്ടുണ്ട്. കാരണം അത് എനിക്ക് ടെലിഗ്രാമിൽ ആണ് അയച്ചേക്കുന്നത്. അത് വാനിഷ് മോഡ് ആണ്. ഒരു തവണ നമ്മൾ ആ മെസേജ് കണ്ടാല്‍ അത് വാനിഷ് ആയി പോകുന്ന ടൈപ്പ് മെസ്സേജുകൾ ആണ്. അയാൾ വെൽ പ്ലാൻഡ് ആയിട്ടാണ് ഇങ്ങനെ പലർക്കും മെസേജ് അയച്ചിട്ടുള്ളതെന്നാണ്. എനിക്ക് തോന്നുന്നു ഒരു ആറേഴ് മാസത്തോളം എനിക്ക് ഇങ്ങനെ കണ്ടിന്യൂസ് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ALSO READ; 'ശ്രീലങ്കയും ഹൃദയ ചിഹ്നവും മാത്രമേ ഹണി പുറത്തുവിട്ടുള്ളൂ, താഴോട്ടുള്ള ചാറ്റ് പുറത്ത് വിടാത്തതെന്താ?'; ഹണിക്ക് രാഹുലിന്‍റെ മറുപടി

പിന്നെ സൗഹൃദപരമായ സംഭാഷണം എവിടെയാ? എന്താ ചായ കുടിച്ചോ? അങ്ങനത്തെ സംഭാഷണം ആണ് കൂടുതൽ ഉണ്ടായിരുന്നത്.ആ നടിയുടെ വെളിപ്പെടുത്തുന്നതിനു ശേഷമാണ് തുറന്നു പറയാൻ എനിക്കൊരു ധൈര്യം കിട്ടിയത്. ഇപ്പോള്‍ തന്നെ ഞാൻ ഇത്രയും തുറന്നു പറഞ്ഞിട്ട് ഞാൻ സൈബർ ഇടത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ അതിലേറെയാണ്. എന്നെയും എന്റെ ഫാമിലിയെയും അവഹേളിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ പല സൈബർ ഇടങ്ങളിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അയാൾ ചെയ്ത തെറ്റാണ് ഞാൻ തുറന്നു പറഞ്ഞത്.

അപ്പോൾ നമ്മുടെ ഒപ്പം നിൽക്കേണ്ട ആളുകൾ പലപ്പോഴും നമ്മളെ അവഹേളിക്കുകയും അധിഷേപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് സൈബർ ഇടത്തിൽ. ഇത് തന്നെയാണ് ഞാൻ മുന്നേ പേടിച്ചതും. പക്ഷേ ഒരു ധൈര്യക്കുറവ് ഇപ്പോഴും ഉണ്ട്. കാരണം നമ്മൾ മനുഷ്യനാണ് എപ്പോഴും മാനസികാവസ്ഥ ഒരേ തലത്തിൽ ഉണ്ടാവില്ല. ഇത്രയും കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ ചെറിയ നിമിഷം മതി ചിലപ്പോൾ താളം തെറ്റി പോകാം. മെസേജ് അയച്ച കുറച്ചു നാൾ അതിനുശേഷം തന്നെ ഇയാൾ റേപ്പ് ചെയ്യണം എന്നൊക്കെ പറയുന്നത് അത് ശരിക്കും നമുക്ക് ഈ ഒരു സാമൂഹ്യ അവസ്ഥയിൽ അല്ല നമുക്ക് ചിന്തിക്കാൻ കൂടി പറ്റാത്ത ഒരു കാര്യമാണ്. ഞാൻ തന്നെ പേടിച്ചു കാരണം എന്താണെന്ന് വെച്ചാൽ ഇങ്ങനെ ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇങ്ങനത്തെ ഒരു റേപ്പ് ചെയ്യണം എന്ന് പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അയാൾ ഒരു റേപ്പിസ്റ്റ് ആണ്. അയാൾ അങ്ങനത്തെ ഒരു സെക്ഷ്വൽ ഫാന്റസി ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് തോന്നി. അപ്പോ എങ്ങനെയാണ് സ്ത്രീകൾ ഇങ്ങനെ സുരക്ഷിത ആകുന്നത് എന്നുള്ള ചോദ്യ കൂടി നിൽക്കുന്നുണ്ട്. കാരണം അയാൾ ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം സംസ്ഥാന സ്ഥാനമാണ് ഒഴിഞ്ഞത് പക്ഷേ ഒരു ജനപ്രതിനിധിയായിട്ട് തുടരുന്നുണ്ട്. ഒരിക്കലും ഒരു റേപ്പിസ്റ്റ് ആയിട്ടുള്ള ഒരു വ്യക്തിക്ക് ജനപ്രതിനിധിയായിട്ട് തുടരാനുള്ള ഒരു യോഗ്യത ഇല്ല എന്നുള്ളതാണ്. ALSO READ; 'വയറ്റില്‍ വളരുന്ന കുഞ്ഞുമായി എനിക്ക് മാനസിക അടുപ്പമുണ്ട്'; 'ഐ ക്വിറ്റ്' എന്ന് രാഹുല്‍

അയാളുമായിട്ടുള്ള സംസാരങ്ങൾ കുറഞ്ഞത് അപ്പോഴാണ്. പിന്നീട് അതിന് റിപ്ലൈ ഒന്നും കൊടുക്കാതിരുന്നപ്പോൾ തന്നെ ഹായ് എന്നുള്ള മെസ്സേജുകൾ മാത്രമാണ് വന്നുകൊണ്ടിരുന്നത്. അടുത്ത ദിവസങ്ങളിൽ രാഹുൽ വിളിച്ചു. ഇയാൾ വിളിച്ചതിനു ശേഷം എന്താ പ്രശ്നം എന്ന് നോക്കുമ്പോഴാണ് ഇയാൾക്കെതിരെ ആരോപണങ്ങള്‍. എനിക്ക് തോന്നുന്നു ഞാനും ഒന്നും മിണ്ടരുത് എന്ന് ഇയാൾ ആഗ്രഹിച്ച കൊണ്ടായിരിക്കും ആ സമയത്ത് തന്നെ വിളിച്ചത്.

അയാള്‍ക്കെതിരെ നിയമനടപടിക്ക് താല്‍പ്പര്യമുണ്ട്. കാരണം എന്താണെന്ന് വെച്ചാൽ അയാൾ പറയുന്നത് കംപ്ലൈന്റ് ഇല്ലല്ലോ എന്നാണ്. അതിന്റെ നിയമസാധ്യതകൾ കൂടി നോക്കണം. കാരണം വാനിഷ് മോഡിലുള്ള ഒരു മെസ്സേജ് ഒന്നുമില്ലാതെ ഞാൻ എങ്ങനെ പോയി കംപ്ലൈന്റ് കൊടുക്കും.

ENGLISH SUMMARY:

Trans woman Avantika has raised strong allegations against Rahul Mankoottil. She shared with Manorama News the distressing experiences she faced from him. According to Avantika, Rahul said, “You should be raped, let’s go to Bangalore or Hyderabad”. She revealed that Rahul sent these messages through Telegram. The messages were sent in vanish mode, allegedly to prevent the chat details from being exposed. Avantika stated that Rahul had been sending her such messages for nearly six months.