യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുക്കാത്ത സംഭവം അന്വേഷിക്കുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡ‍ന്റ്. കോര്‍പറേഷന് എതിരായ യുവജനസമ്പര്‍ക്ക പരിപാടിയില്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല. പകരം രമ്യ ഹരിദാസാണ് പങ്കെടുത്തത്. സിദ്ദിഖ്– ഷാഫി ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമായാണ് അഭിപ്രായവ്യത്യാസമെന്ന് സൂചന. യൂത്ത് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം ഷാഫിക്കൊപ്പമാണ്. 

അതേസമയം പരിപാടി ഏറ്റത് താനല്ലെന്നും രമ്യ ഹരിദാസാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഡിസിസി പ്രസിഡന്‍റ് വിശദീകരണം ചോദിച്ചത് പാര്‍ട്ടിയില്‍ തീര്‍ത്തോളാം. ദുബായില്‍നിന്ന് കോഴിക്കോടെത്തിയത് പുലര്‍ച്ചെയാണെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു

ENGLISH SUMMARY:

Chandy Oommen's absence from a Youth Congress program is under investigation by the Kozhikode DCC. The program, which addressed issues with the corporation, saw Ramya Haridas in attendance instead.