ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസും ബി.ജെ.പി.യും ഇന്നും വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.

പ്രധാന പ്രതിഷേധ കേന്ദ്രങ്ങളും സംഘർഷങ്ങളും:

കാസർകോട്: ജില്ലാ ആശുപത്രിയിലേക്കുള്ള ബി.ജെ.പി. മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോട്ടയം: ബി.ജെ.പി. മാർച്ചിൽ സംഘർഷമുണ്ടാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

കൊല്ലം: പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

കണ്ണൂർ: ജില്ലാ ആശുപത്രിയിലേക്കുള്ള ബി.ജെ.പി  മാർച്ച് പൊലീസ് തടഞ്ഞു.

പത്തനംതിട്ട: പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.

ആലപ്പുഴ: പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.

തൃശ്ശൂർ: സ്വരാജ് റൗണ്ട് ഉപരോധിച്ചു.

കോഴിക്കോട്: യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ENGLISH SUMMARY:

Statewide protests led by Youth Congress and BJP erupted across Kerala demanding the resignation of Health Minister Veena George. Demonstrations turned violent in several districts, with police using water cannons to disperse the crowd in places like Kasaragod, Kottayam, and Kozhikode. Protesters clashed with police, overturned barricades, and staged blockades at major junctions.