മന്ത്രി വീണാജോര്‍ജിന്റെ പരുക്കില്‍ കുടുങ്ങി സ്പീക്കര്‍ എന്‍.എന്‍.ഷംസീര്‍. പരുക്ക്  സ്്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് രചിച്ച തിരക്കഥയെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.

കെ.എസ്.യുക്കാര്‍ ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന് കള്ളക്കഥ ഉണ്ടാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്പീക്കര്‍ തന്റെ പദവി മറന്ന് പഴയ എസ്എഫ്ഐക്കാരന്‍ ആയി. .സ്പീക്കറെ പോലുള്ള ഒരാള്‍ ഗൂഢാലോചന നടത്താന്‍ പാടില്ലായിരുന്നു.   സി.പി.എമ്മിന്റേത് വ്യാജ ആരോപണമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. വ്യാജമായ ആരോപണങ്ങളാണ് സിപിഎം നടത്തുന്നത്.

സ്്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് രചിച്ച തിരക്കഥയെന്ന് കെ.മുരളീധരന്‍ പറഞ്ഞു. സ്പീക്കര്‍ ഡി.വൈ എഫ്.ഐ നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. അടുത്തനിയമസഭ വരെയേ കാലാവധി ഉള്ളൂവെന്ന് ഓര്‍മിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

കെ.മുരളീധരന്‍, കോണ്‍ഗ്രസ് നേതാവ്. സ്പീക്കര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സ്പീക്കറും ആരോഗ്യമന്ത്രിയും ഗൂഢാലോചന നടത്തിയാണ് കെഎസ്.യുകാര്‍ക്കെതിരെ കേസെടുത്തത് എന്നാണ് പരാതി.

ENGLISH SUMMARY:

Minister Veena George's injury has entangled Speaker AN Shamseer in a controversy, with the opposition alleging a script orchestrated by the Speaker and Chief Minister. The Youth Congress has filed a complaint with the DGP demanding a case against the Speaker.