നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ അഹങ്കരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്യാപ്റ്റന്‍ എന്നതടക്കം വിശേഷണങ്ങളില്‍ വീഴാനില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കഠിനാധ്വാനം ചെയ്താല്‍ വിജയം ഉറപ്പാണ്. സര്‍ക്കാരിനെതിരെ അതിശക്തമായ വെറുപ്പ് ജനങ്ങളിലുണ്ട്. നിലമ്പൂരില്‍ ഒരു പ്ലാന്‍ ഉണ്ടായിരുന്നു, അത് നടപ്പാക്കി. അതുപോലൊരു പ്ലാന്‍ കേരളത്തിനുവേണ്ടിയുമുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി.സതീശന്‍. നിലമ്പൂര്‍ മുന്‍പ് യുഡിഎഫ് മണ്ഡലമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തില്‍ സ്വഭാവത്തില്‍ മാറ്റംവന്നിരുന്നെന്നും സതീശന്‍. നിലമ്പൂര്‍ യു.ഡി.എഫ് മണ്ഡലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ തന്‍റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് വി.ഡി.സതീശന്‍. മറ്റു നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാം. താന്‍ പറയേണ്ടത് യു.ഡി.എഫ് അഭിപ്രായമെന്നും സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് വിസ്മയകരമായ രീതിയില്‍ വിപുലീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി യുഡിഎഫ് ചിട്ടയായി പ്രവര്‍ത്തിച്ച് നിലമ്പൂര്‍ മോഡലില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും.
പി.വി.അന്‍വറിന്‍റെ കാര്യത്തില്‍ തീരുമാനം യുഡിഎഫിന്‍റേതാണ്. നിലമ്പൂരിലെ മാന്‍ ഒാഫ് ദ് മാച്ച് താനാണെന്ന് പറയുന്നത് ശരിയല്ല. എഴുത്തുകാരും സാംസ്ക്കാരിക നായകരും ഉപതിരഞ്ഞെടുപ്പിലെ നിലപാട് കാപട്യമായിരുന്നുവെന്നും വി.ഡി.സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.