നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി യുഡിഎഫ്. ലീഡ് നിലനിര്‍ത്തുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വോട്ടുകള്‍ നേടാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ആദ്യ റൗണ്ടിലും മൂത്തേടത്തും യുഡിഎഫ് വോട്ടുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ പിടിച്ചു. ആദ്യം വോട്ടെണ്ണിയ വഴിക്കടവില്‍ പി.വി.അന്‍വര്‍ മികച്ച നേട്ടമുണ്ടാക്കി. യുഡിഎഫ് ഇവിടെ ലീഡ് നേടിയെങ്കിലും പ്രതീക്ഷിച്ച വോട്ടുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുകയാണെന്നും വഴിക്കടവില്‍ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് കിട്ടിയെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.
വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക് കടന്നപ്പോള്‍ രണ്ടായിരത്തിയഞ്ഞൂറിലേറെ വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ടില്‍ 419, റൗണ്ടില്‍ 820, മൂന്നാം റൗണ്ടില്‍ 230 എന്നിങ്ങനെയാണ് ഷൗക്കത്തിന്‍റെ ലീഡ് നില. അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.