ഗവർണരും സർക്കാരും തമ്മിൽ ആശയ സമരത്തിന് വഴി തുറന്നു. ഭാരതാംബ വിഷയത്തോടെ ഇരുവിഭാഗവും തമ്മിലുള്ള സൗഹാർദ്ദത്തിന് മങ്ങലേൽക്കുകയും ചെയ്തു . സർക്കാരിനെയും ഗവർണരെയും ഒരുപോലെ വിമർശിക്കാൻ പ്രതിപക്ഷത്തിനും അവസരം കൈവന്നിരിക്കുകയാണ്.
കാവി കൊടിയേന്തിയ ഭാരതമാതാവ് RSSന്‍റെ സൃഷ്ടിയാണോ അതോ എല്ലാവരും അംഗീകരിക്കുന്ന ദേശീയതയുടെ നേർരൂപമോ? ഇടത്, RSS സൈദ്ധാന്തികർക്ക് വേണ്ടുവോളം ചർച്ചക്ക് വഴി തുറന്നിരിക്കുകയാണ് രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷവും സർക്കാരിന്‍റെ ബഹിഷ്ക്കരണവും.
ഈ സ്നേഹ ബന്ധത്തിനും ഊഷ്മളതക്കും ഏതായാലും ഈ സംഭവത്തോടെ ഉലച്ചിൽ വന്നിട്ടുണ്ട്. RSS വേദികളിലെ ചിത്രം രാജ്ഭവനിൽ സ്ഥിരമായാൽ ചടങ്ങുകളിൽ നിന്ന് സർക്കാരിന് വിട്ടുനിൽക്കേണ്ടി വരും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. എസ്. ഗുരുമൂർത്തി പങ്കെടുത്ത ചടങ്ങിന് ശേഷം സർക്കാർ പാലിച്ച മൗനം കൂടി ഉയർത്തിക്കാട്ടി പ്രതിപക്ഷം വിമർശനം കടുപ്പിക്കും. വിഷയം നിലമ്പൂർ പ്രചരണത്തിലും പ്രതിഫലിക്കാനിടയുണ്ട്.