മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശവും എ.വിജയരാഘവന്റ തീവ്രവാദി വോട്ട് പരാമര്‍ശവും ആയുധമാക്കുന്ന യുഡിഎഫിനെ കൊടിവിവാദത്തില്‍ കൊളുത്താന്‍ എല്‍ഡിഎഫ്. പ്രിയങ്കയും രാഹുലും മല്‍സരിച്ച വയനാട്ടില്‍ ലീഗിന്റ പച്ചക്കൊടി ഉയര്‍ത്താന്‍ സമ്മതിക്കാതിരുന്ന കോണ്‍ഗ്രസ് ഇവിടെയും ലീഗിനോട് കൊടി ഉയര്‍ത്തരുതെന്ന് പറയുമോ എന്നായിരുന്നു എം.വി. ജയരാജന്‍റെ ചോദ്യം.
വയനാട്ടില്‍ യുഡിഎഫിന് കൊടികളേ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ത്രിവണ ബലുണുകള്‍ മാത്രം. വയനാടിന്റ തന്നെ ഭാഗമായ നിലമ്പൂരില്‍ ഉപതിരഞ്ഞെെടുപ്പ് നടക്കുമ്പോള്‍ ലീഗിന്റ പച്ചക്കൊടിയടക്കം കൊടികളുടെ ബഹളം മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശവും പ്രിയങ്കഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് വാങ്ങിയാണെന്ന എ വിജയരാഘവന്റ പരാമര്‍ശവും യുഡിഎഫ് ആയുധമാക്കുമ്പോള്‍ കുറിക്കുകൊള്ളുന്ന ഒരെണ്ണം എല്‍ ഡിഎഫും കണ്ടുപിടിച്ചു. പാകിസ്ഥാന്‍ പതാകയോട് സാമ്യമുള്ള ലീഗിന്റ കൊടി പാറിച്ചാല്‍ അത് ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് യുഡിഎഫ് അന്ന് മുഴുവന്‍ കൊടികളും ഒഴിവാക്കിയത്. മുസ്ലീം വോട്ടുകളില്‍ ഉന്നമിട്ട് യുഡിഎഫ് മുഖ്യമന്ത്രിയുടേയും എ വിജയരാഘവന്റേയും പരാമര്‍ശിക്കുമ്പോള്‍ കൊടി വിവാദം ഉയര്‍ത്തി യുഡിഎഫിന്റ ഉത്തരം മുട്ടിക്കാനാണ് എല്‍ എഡിഎഫിന്റ ലക്ഷ്യം.എന്നാല്‍ അല്‍പത്തരമെന്ന് പറഞ്ഞ് കെ പി സി സി പ്രസിഡന്റ് ഒഴിഞ്ഞുമാറി. ഉന്നം കൃത്യമാണെങ്കില്‍ നിലമ്പൂരില്‍ പഴയവിവാദങ്ങള്‍ക്കും സ്കോപ്പുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വാക്പോര്