muslim-league-chooralmala-rehabilitation

മുണ്ടക്കൈ– ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി മുസ്‍ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ഒന്നാംഘട്ട വിതരണം ഇന്ന് നടക്കും. മേപ്പാടി തൃക്കൈപ്പറ്റ പഞ്ചായത്തിലാണ് 51 വീടുകളുടെ ഭവന സമുച്ചയം ഒരുങ്ങിയത്.  പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ശത്രുക്കള്‍ ആയിരുന്നുവെന്ന്  ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മനോരമ ന്യൂസിനോട് പറഞ്ഞു.  

തൃക്കൈപ്പറ്റ പഞ്ചായത്തിലെ വെള്ളിത്തോട് ഗ്രാമത്തില്‍ പതിനൊന്നര ഏക്കറില്‍ 105 വീടുകള്‍. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ 51 വീടുകളുടെ താക്കോല്‍കൈമാറ്റം ആണ് നടക്കുന്നത്.  ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പാര്‍ട്ടി തളര്‍ന്നില്ല. കൂടുതല്‍ ഊര്‍ജം ലഭിച്ചതേയുള്ളൂ. 

വീടുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയാക്കിയിരുന്നു.  ബാക്കി 53 വീടുകളുടെ നിര്‍മാണം 6 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. 

ENGLISH SUMMARY:

The first phase of the housing project initiated by the Muslim League for the Mundakkai-Chooralmala landslide victims will be inaugurated today. Located in Vellithode, Trikkaipetta Panchayat, the project features 51 completed houses out of a planned 105-unit complex spread across 11.5 acres. Muslim League State General Secretary PMA Salam stated that political controversies surrounding the land purchase only strengthened the party's resolve to complete the mission. Following a successful lottery for house allotment, the leadership expects to complete the remaining 53 houses within the next six months.