മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കും കേരളത്തിനും യൂണിയൻ ഗവണ്മെൻ്റ് നൽകിയ ‘സഹായം’ ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതുണ്ടെന്ന് മന്ത്രി പി രാജീവ്. ദുരന്തമുണ്ടായ ശേഷം എല്ലാ തരത്തിലും കേരളത്തെ അവഗണിച്ചിട്ടും മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാധ്യതകളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുത്തുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാര്‍ തീവ്രദുരന്തത്തിനിരയായ ആളുകളുടെ കടം എഴുതിത്തള്ളാൻ സത്യത്തിൽ കേന്ദ്രനിയമം ഉണ്ടായിരുന്നതാണ്. എന്നാൽ ചൂരൽമല ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്ന കേരളത്തിൻ്റെ അഭ്യർഥനയ്ക്ക് ശേഷം ഈ നിയമം ഭേദഗതി ചെയ്ത് പ്രസ്തുത ഭാഗം യൂണിയൻ ഗവണ്മെൻ്റ് ഒഴിവാക്കി.
ഇതിന് ശേഷമാണ് കടം എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് യൂണിയൻ ഗവണ്മെൻ്റ് ഹൈക്കോടതിയിൽ വന്ന് പറഞ്ഞത്. അവർക്ക് പറ്റില്ലെങ്കിലും ഞങ്ങൾക്ക് ഉപേക്ഷിച്ച് പോകാൻ പറ്റില്ലല്ലോ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാധ്യതകളും ഈ സംസ്ഥാന സർക്കാർ ഏറ്റെടുത്തു. – അദ്ദേഹം വ്യക്തമാക്കുന്നു. സ്വപ്‌നങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഈ മഹത്തായ ടൗൺഷിപ്പ് നമ്മുടെ അഭിമാനമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.