ദേശീയപാത നിര്‍മാണത്തിലെ വീഴ്ചയില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. റിയാസിന്‍റെ റീല്‍സ് തുടരാമെന്നായിരുന്നു പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തിന് ഒരു ബന്ധവുമില്ല. വീണ്ടും റീല്‍സ് ഇടുമെന്നാണ് മന്ത്രി പറയുന്നത്. അന്‍പതിലേറെ സ്ഥലങ്ങളില്‍ വിള്ളലുണ്ട്. അവിടെയൊക്കെ പോയി റിയാസ് റീല്‍സിടട്ടെ എന്നും സതീശന്‍ പരിഹസിച്ചു. നിര്‍മാണത്തില്‍ അശാസ്ത്രീയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ് മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റെടുക്കാന്‍ ആദ്യം നോക്കി, ഇപ്പോള്‍ കേന്ദ്രപദ്ധതിയുടെയുമെന്നും സതീശന്‍ പറഞ്ഞു.