പാര്‍ട്ടിയെ ജനകീയമാക്കാന്‍ കഴിഞ്ഞെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ കെ. സുധാകരന്‍. തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയങ്ങളിലേക്ക് പാര്‍ട്ടിയെ നയിച്ചു. എന്‍റെകാലത്ത് നേട്ടം മാത്രമാണ് കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. യൂണിറ്റ് കമ്മിറ്റികള്‍ എന്‍റെ സ്വപ്നമായിരുന്നു. പൂര്‍ത്തിയാകാത്തതില്‍ ദുഃഖമെന്നും കെ.സുധാകരന്‍. യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കണമെന്ന് സണ്ണി ജോസഫിനോട് സുധാകരന്‍.
പാര്‍ട്ടിയെ സെമികേഡറാക്കി. അച്ചടക്കം കൊണ്ടുവരാനായി. ഗ്രൂപ്പ് കലാപങ്ങള്‍ ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റി. പ്രസിഡന്‍റ് പദവി ഒഴിഞ്ഞത് എനിക്ക് പ്രശ്നമല്ല. പടക്കുതിരയായി മുന്നിലുണ്ടാകും. എനിക്ക് ആരെയും ഭയമില്ല. എന്‍റെ കാലത്ത് അണികളും ഭയമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും കെ.സുധാകരന്‍.
തന്നെ ഡിസിസി പ്രസിഡന്‍റാക്കിയത് കെ.സുധാകരനായിരുന്നുവെന്ന് സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. തന്‍റെയല്ലാതെ ആരുടെ പേര് പറയുമെന്നാണ് സുധാകരന്‍ ചോദിച്ചത് . പൂര്‍ണമായല്ലെങ്കിലും രാഷ്ട്രീയമായി സുധാകരന് പകരക്കാരനാകാന്‍ കഴിയും. ഞാന്‍ ഒറ്റയ്ക്കല്ല. കരുത്തുറ്റ ടീമിന്‍റെ ബലത്തില്‍ മുന്നോട്ട് പോകും. കെപിസിസിക്ക് ഇപ്പോഴുള്ളത് വര്‍ക്കിങ് അല്ല ഹാര്‍ഡ് വര്‍ക്കിങ് പ്രസിഡന്‍റുമാരാണ്. 2026 അല്ല 2025 തന്നെയാണ് ലക്ഷ്യം. തദ്ദേശതിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞുവെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.