ak-balan-21

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് പ്രായപരിധിമൂലം  ഒഴിവായതിനെക്കുറിച്ച് എ.കെ.ബാലന്‍ പറയുന്നത് ഇങ്ങനെയാണ്. ‘ എനിക്കെപ്പോഴും ഒരു ബാലമനസ്സുണ്ടായിരുന്നു, ഒരു ബ്രണ്ണന്‍ കോളജ് മനസ്സ്. ഗൗരവമില്ലാഞ്ഞിട്ടല്ല, കാര്യങ്ങളെ ലൈറ്റായിട്ടെടുക്കുന്നതാണ് രീതി. സംസ്ഥാന സമ്മേളനത്തിലേക്ക് പോയത് ആ ബാലമനസ്സുമായിട്ടാണ്, തിരിച്ചുപോന്നത് വൃദ്ധമനസ്സുമായി’. ചിരിയോടെ ഇത് പറഞ്ഞുനിര്‍ത്തുമ്പോള്‍ എ.കെ.ബാലന്‍റെ മനസ്സില്‍ ഓര്‍മകളുടെ തിരയിളക്കം. 

എസ്.എഫ്.ഐ സംസ്ഥാന നേതാവായതും സി.പി.എം സംസ്ഥാന സമിതിയിലെത്തിയതടക്കമുള്ള പഴയകാല ഓര്‍മകള്‍. പ്രായപരിധി എഴുപതാക്കണമെന്നതാണ് തന്‍റെ അഭിപ്രായമെന്നും ബാലന്‍  കൂട്ടിച്ചേര്‍ക്കുന്നു. പുതിയ ആളുകള്‍ വരട്ടെ. എന്നാല്‍ അനിവാര്യരായ വ്യക്തികളെ പ്രായപരിധി കഴിഞ്ഞും പരിഗണിക്കാന്‍ പാര്‍ട്ടി ഭരണഘടനയില്‍തന്നെ മാറ്റം വരുത്തണമെന്നാണ് അഭിപ്രായമെന്ന് ബാലന്‍ പറഞ്ഞു. 

ENGLISH SUMMARY:

This is what A.K. Balan says about being excluded from the CPM state secretariat due to age limit. ‘I always had a child’s mind, a Brennan College mind. It’s not that I wasn’t serious, it’s that I took things lightly. I went to the state conference with that child’s mind, and I returned with an old mind.’ As he says this with a smile, memories flood through A.K. Balan’s mind.