നയരേഖ നയം മാറ്റമല്ലെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍. സെസ് ചുമത്തുക ലക്ഷ്യമല്ലെന്നും, ഒരു സാധ്യത പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും രേഖയിൻമേലുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വകാര്യ നിക്ഷേപം അടക്കുമുള്ള കാര്യങ്ങളിൽ, പ്രതിനിധികൾ  സംശയവും ആശങ്കയും വേണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു.

നവകേരളത്തിനായി പുതുവഴിയെന്ന വികസന രേഖയ്ക്ക് എതിർപ്പോ, വിമർശനമോ ഉയരാത്ത സാഹചര്യത്തിൽ മറുപടിയിൽ മുഖ്യമന്ത്രിയ്ക്ക് ദീർഘ പ്രസംഗം വേണ്ടിവന്നില്ല. അംഗങ്ങളുന്നയിച്ച സംശയങ്ങള്‍ക്ക് വ്യക്തവരുത്തി. പാർട്ടി നയത്തിൽ നിന്നുകൊണ്ടുള്ളതാണ് രേഖ. അതുകൊണ്ട് നയ വ്യതിയാനം എന്ന ആരോപണങ്ങളിൽ ആശങ്ക വേണ്ട. ഇത് കൂട്ടായ ശ്രമങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തണം. സമ്പന്നർക്ക് എല്ലാം സൗജന്യമായി നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. 

കേരളത്തിന്‍റെ സമഗ്രവികസനത്തിനുള്ള നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്. വികസന വിഷയങ്ങളിൽ ആളുകൾക്ക് അനുകൂല നിലപാടെന്നും, എല്ലാവരേയും ഒപ്പം നിർത്തണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ENGLISH SUMMARY:

Kerala CM Pinarayi Vijayan clarified that the policy document does not indicate a shift in governance and that imposing a cess was never the objective. He reassured representatives that there is no need for concerns regarding private investments.