കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ സിപിഎമ്മിനെതിരെ ഐ.എന്‍.എല്‍. കാന്തപുരം എ.പി.അബൂബക്കര്‍ പറഞ്ഞത് മതവിധിയാണന്നും മതത്തിന്റെ കാര്യങ്ങള്‍ സംസാരിക്കേണ്ടത് മതപണ്ഡിതന്‍മാരാണന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സിപിഎം വിഷയത്തില്‍ ഇടപെടേണ്ടതില്ല. മതങ്ങള്‍ രാഷ്ട്രീയത്തിലും തിരിച്ചും ഇടപെടുന്നത് ജാനാതിപത്യത്തിനു നല്ലതല്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്്ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവന വന്‍വിവാദമായിരിക്കെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്ന് കോഴിക്കോട് എത്തും. മുന്‍കൂട്ടി നിശ്ചയിച്ച വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണു മുഖ്യമന്ത്രിയെത്തുന്നത്. സ്ത്രീ വിരുദ്ധപ്രസ്താവനയില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കുമെന്നാണ് ഏറെ പ്രധാനപെട്ടത്.