kozhikode-cpm

TOPICS COVERED

എം മഹബൂബ് കോഴിക്കോട്ടെ സിപിഎമ്മിനെ നയിക്കും. പി മോഹനൻ മൂന്ന് ടെം പൂർത്തിയായ സാഹചര്യത്തിലാണ് എം മഹ്ബൂബിനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആയ മെഹബൂബ് നിലവിലെ കൺസ്യൂമർഫെഡ് ചെയർമാനാണ്.

11  അംഗങ്ങളെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. 13 പേർ ആണ് പുതുമുഖങ്ങൾ. ഇതിൽ രണ്ടു വനിതകളും ഉൾപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഴുനീള സാനിധ്യത്തിൽ ആയിരുന്നു ഇത്തവണത്തെ ജില്ലാ സമ്മേളനം.

ENGLISH SUMMARY:

M Mahabub will lead the CPM in Kozhikode. M Mahbub was elected as the new district secretary after P Mohanan completed three terms.