kseb-power-charge
  • മറ്റ് വൈദ്യുതി ശൃംഖലാ ചാർജുകളും ചേർക്കുമ്പോൾ ഉപഭോക്താക്കൾ നൽകേണ്ട വില വീണ്ടും ഉയരും

വി.ഇ.എച്ച് ഗ്ലോബല്‍ വൈദ്യുതി വാങ്ങിയ വിലയില്‍ മൂന്നാം തവണയും ഉയര്‍ന്ന കണക്കുമായി കെ.എസ്.ഇ.ബി. യൂണിറ്റിന് 11 രൂപ നിരക്കില്‍ വൈദ്യുതി കിട്ടിയെന്ന് ആദ്യം പറഞ്ഞിരുന്ന കെ.എസ്.ഇ.ബി നിലവില്‍ 14 രൂപ പിന്നിടുമെന്നാണ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച കണക്കിലുള്ളത്. അധികച്ചെലവ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് സർക്കാർ ഉറപ്പു നൽകിയിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു. കെ.എസ്.ഇ.ബിയുടെ വ്യത്യസ്ത കണക്കില്‍ റെഗുലേറ്ററി കമ്മിഷന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. 

യൂണിറ്റിന് 11 രൂപ നിരക്ക് യഥാര്‍ഥ തുകയാണോയെന്ന് റെഗുലേറ്ററി കമ്മിഷന്‍. പ്രസരണ തുക കൂടിയാവുമ്പോള്‍ യൂണിറ്റിന് 12 രൂപ 55 പൈസയെന്ന് കെ.എസ്.ഇ.ബി തിരുത്തി. ഇതെങ്കിലും ഉറപ്പിക്കാമോയെന്ന് കമ്മിഷന്‍. നോക്കട്ടെയെന്ന് പറഞ്ഞ് തീരും മുന്‍പ് വീണ്ടും കൂടി യൂണിറ്റിന് 1.24 രൂപ. അവിടെയും തീരില്ല. അനുബന്ധ കണക്ക് കൂടിയാവുമ്പോള്‍ യൂണിറ്റിന് 14 രൂപയെങ്കിലും പിന്നിടുമെന്ന് കെ.എസ്.ഇ.ബി. 

ഇത്ര ലാഘവത്തോടെ വൈദ്യുതി വാങ്ങിയ കെ.എസ്.ഇ.ബിയുടെ നടപടിയില്‍ റെഗുലേറ്ററി കമ്മിഷന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. വി.ഇ.എച്ച് വൈദ്യുതി വാങ്ങിയതിലുണ്ടായ അധികച്ചെലവ് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്‍റെ ഉറപ്പ് കിട്ടാത്ത സാഹചര്യത്തില്‍ സര്‍ചാര്‍ജ് കൊടുത്ത് ഉപഭോക്താക്കള്‍ വലയും. വിഇഎച്ച് ഗ്ലോബലിൽ നിന്ന് ഒക്ടോബറിൽ ലഭിച്ചത് 59.68 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ കരാറിൽ കെഎസ്ഇബി ചെലവാക്കിയത് 7.49 കോടി രൂപ. കേരളത്തിലേക്ക് എത്തിക്കുമ്പോഴുള്ള ചെലവ് കൂടി ചേര്‍ക്കുമ്പോഴാണ് യൂണിറ്റിന് 13.79 രൂപയാകുന്നത്. 

ഇതിനു പുറമേ, പ്രവർത്തന, പരിപാലന ചെലവുകളും മറ്റ് വൈദ്യുതി ശൃംഖലാ ചാർജുകളും ചേർക്കുമ്പോൾ ഉപഭോക്താക്കൾ നൽകേണ്ട വില വീണ്ടും ഉയരും. അടിയന്തര സാഹചര്യത്തിൽ വൈദ്യുതി വാങ്ങുമ്പോൾ റഗുലേറ്ററി കമ്മിഷന്‍റെ അനുമതി വാങ്ങാന്‍ നിയപരമായ നടപടിക്രമമുണ്ട്. ഇത് പാലിക്കാതെ വി.ഇ.എച്ച് ഗ്ലോബലില്‍ നിന്നു വൈദ്യുതി വാങ്ങുന്നത് സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് വിട്ടത് ഏത് സാഹചര്യത്തിലെന്ന കാര്യം കെഎസ്ഇബി സിഎംഡി പരിശോധിക്കുകയാണെന്ന് ഊർജ വകുപ്പ് സെക്രട്ടറി റഗുലേറ്ററി കമ്മിഷനു നൽകിയ കത്തിൽ അറിയിച്ചു.

ENGLISH SUMMARY:

KSEB has revised its cost estimate for power purchased from VEH Global upward for the third time before the Kerala State Electricity Regulatory Commission, pushing the effective rate from an initial claim of ₹11 per unit to over ₹14 per unit. After adding transmission charges, KSEB first adjusted the tariff to ₹12.55 per unit, then added ₹1.24 per unit in delivery expenses to reach ₹13.79 per unit, and warned that ancillary, operation, and maintenance charges will push the final cost past ₹14 per unit. Strongly criticizing KSEB's casual approach to procuring 59.68 lakh units at a base spend of ₹7.49 crore in October, the Regulatory Commission noted that consumers face higher fuel surcharges because the state government has not guaranteed to absorb the extra expense.