school-bag

വിദ്യാര്‍ഥികളുടെ ചുമലിലെ ഭാരം ഇറക്കി വയ്ക്കുമോ സര്‍ക്കാര്‍? കേരളത്തിലെ വിദ്യാർഥികൾ ഉറ്റുനോക്കുന്നത് ഇന്നത്തെ സർക്കാർ അവലോകനയോഗമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുള്‍പ്പെടെ പങ്കെടുക്കും. തൃശൂർ ഏറിയാട് ഗവൺമെന്‍റ് സ്കൂളിലെ വിദ്യാർഥി നൽകിയ പരാതി നിയമസഭയിൽ വരെ എത്തിയതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയാകുന്നത്.

ട്രെക്കിങ്ങിന് പോകുന്നതുപോലെയാണ് ഇപ്പോൾ കുട്ടികളുടെ സ്കൂൾ യാത്രകൾ. തോളിൽ എടുത്താൽ പൊങ്ങാത്ത ബാഗ്. ബാഗിനുള്ളിൽ പുസ്തകങ്ങൾ, നോട്ടുബുക്കുകൾ, ലഞ്ച് ബോക്സ്, വെള്ളക്കുപ്പി. എല്ലാം താങ്ങി കൂനിക്കൂടിയുള്ള പോക്ക് വർഷങ്ങളായി തുടരുന്നതാണ്. കുട്ടികൾക്ക് ഇക്കാര്യത്തില്‍ പരാതിയുണ്ട്. 

നിയമസഭയിൽ ഒരു വിദ്യാർഥിയുടെ നിവേദനം വായിച്ചപ്പോഴും ബാഗ് സംബന്ധിച്ച് എന്തെങ്കിലും ഉറപ്പൊന്നുമുണ്ടായില്ല. യോഗം കൂടുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രായത്തിനും ക്ലാസിനും അനുസരിച്ച് ബാഗിന്‍റെ ഭാരം നിയന്ത്രിക്കണമെന്നതാണ് കുട്ടികളുടെ നിർദേശം.

ഇത് വെറുമൊരു തോൾവേദനയുടെ കാര്യമല്ല. അമിതഭാരം കുട്ടികളുടെ ശരീരനിലയെയും പേശികളെയും നട്ടെല്ലിനെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. കാരണം ഒരു മിനി ലൈബ്രറി അല്ലേ ഈ കുഞ്ഞു തോളുകളിൽ തൂങ്ങിക്കിടക്കുന്നത്.

ENGLISH SUMMARY:

Students across Kerala are looking to a government review meeting chaired by the Education Minister—with the Director of General Education also attending—to address heavy school bags. The issue gained renewed traction in the Kerala Assembly after a student from Eriyad Government School in Thrissur submitted a petition highlighting the burden. Carrying textbooks, notebooks, lunch boxes, and water bottles makes daily commutes feel like a trek and causes children to stoop under excessive weight. Beyond shoulder pain, there are serious concerns that heavy bags can affect posture, muscles, and the spine, prompting students to call for bag weight limits tailored to age and grade.