sabarimala-pta

ശബരിമലയില്‍ വിരിവയ്ക്കാന്‍ ഇരട്ടിത്തുക വാങ്ങി തട്ടിപ്പ് നടത്തി കരാറുകാരന്‍. കൈലാസം പില്‍ഗ്രിം സെന്‍ററിലാണ് ഒരു പായയ്ക്ക് പത്തുരൂപയ്ക്ക് പകരം 20 രൂപ വാങ്ങിയത്. കരാറുകാരന്‍റെ ജീവനക്കാരെ വിജിലന്‍സ് ചോദ്യം ചെയ്യുകയാണ്. സന്നിധാനത്ത് വിരിവയ്ക്കുന്നതായി ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന തുക പത്തുരൂപയാണ്.

കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും വന്ന അയ്യപ്പഭക്തരില്‍ നിന്നാണ് ഇരട്ടിത്തുക ഈടാക്കിയത്. അഞ്ചുപേരില്‍ നിന്ന് 50 രൂപ വാങ്ങേണ്ടതിന് പകരം ആളൊന്നിന് 20 രൂപ നിരക്കില്‍ 100  രൂപവാങ്ങിയെന്നാണ് പരാതി. ഡിപോസിറ്റെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. രാവിലെ പണം തിരികെ ചോദിച്ചപ്പോള്‍ ആളില്ലെന്നായിരുന്നു മറുപടി.

ഇതോടെ ഭക്തര്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. അന്നദാനമണ്ഡപത്തിന്‍റെ മുകളിലെ വിരി കേന്ദ്രത്തില്‍ നിന്ന് അനധികൃത കൂപ്പണും നേരത്തെ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. 

ENGLISH SUMMARY:

Sabarimala pilgrim cheating case highlights a contractor collecting double rates for shelter at Kailasam Pilgrim Centre, leading to a Vigilance interrogation. The incident involving Wayanad devotees has sparked concerns over unauthorized fee collection and Devamswom Board regulations.