sabarimala-viseshagal

മലകയറി എത്തുന്ന തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ശബരിമലയിലെ ആയുര്‍വേദ ആശുപത്രി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഔഷധിയില്‍ നിന്നുള്ള മരുന്നുകളും സൗജന്യമാണ്.

മലകയറി എത്തുന്ന തീര്‍ഥാടകരുടെ പ്രധാന പ്രശ്നമാണ് സന്ധി വേദന, ശരീരമാസകലമുള്ള വേദന, ഉളുക്ക്, മസില്‍ വേദന, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയവ. ഇവരെല്ലാം ആശ്രയിക്കുന്നത് സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയെയാണ്. തൈലം പുരട്ടിക്കൊടുത്തും ചൂടുപിടിച്ചും അതിവേഗം വേദനയ്ക്ക് പരിഹാരം കാണും. ആരോഗ്യ പ്രസ്നങ്ങള്‍ പരിഹരിച്ചാണ് തീര്‍ഥാടകര്‍ മലയിറങ്ങുന്നത്. രണ്ട് ഡോക്ടര്‍മാര്‍ വീതം മൂന്ന് ഷിഫ്റ്റുകളിലാണ് ഡ്യൂട്ടി. രാവും പകലും പ്രവര്‍ത്തനം. ഏഴ് ഡോക്ടര്‍മാരും നാലു തെറാപ്പിസ്റ്റുകളും അടക്കം 21 ജീവനക്കാരാണ് ആദ്യഘട്ട ജോലിയിലുള്ളത്.

രസായനങ്ങള്‍, ഗുളികകള്‍, ചൂര്‍ണങ്ങള്‍, അരിഷ്ടം തുടങ്ങി എല്ലാ മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഔഷധിയില്‍ നിന്ന് ശബരിമലയിലേക്കായി പ്ലാസ്റ്റിക് ഒഴിവാക്കി പ്രത്യേകം ചില്ലു കുപ്പികളില്‍ തയാറാക്കിയ മരുന്നുകള്‍ സൗജന്യമാണ്. തീര്‍ഥാടകര്‍ക്ക് മാത്രമല്ല സന്നിധാനത്ത് ജോലി ചെയ്യുന്ന പൊലീസുകരടക്കം എല്ലാ ജീവനക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ആയുര്‍വേദ ആശുപത്രിയെ ആണ്. എല്ലാ മസപൂജാക്കാലത്തും ആശുപത്രി പ്രവര്‍ത്തിക്കും.

ENGLISH SUMMARY:

Sabarimala Ayurveda hospital provides 24-hour free medical care and Oushadhi medicines to relieve joint pain and other health issues for pilgrims. Pilgrims and temple staff heavily rely on this dedicated facility during the pilgrimage season for fast and effective traditional treatments.