sabarimala-que

നിറഞ്ഞ് കവിഞ്ഞ് ശബരിമല വെര്‍ച്വല്‍ ക്യൂ. മണ്ഡലകാലത്തെ ബുക്കിങ് ഒഴിവുള്ളത് നാളെ മാത്രമാണ്. ഡിംസംബര്‍ 25 വരെയും 31നും ബുക്കിങ് കിട്ടില്ല. വെര്‍ച്വല്‍ ക്യൂ സമയം പൊലീസ് കര്‍ശനമാക്കിയിരിക്കുകയാണ്. അതേസമയം ദര്‍ശനസമയത്ത് അയ്യപ്പ വിഗ്രഹം തെളിഞ്ഞുകാണാന്‍ നടപടി സ്വീകരിക്കും. നിലവിളക്കിലെ തിരികളുടെ കട്ടികൂട്ടാനാണ് നിര്‍ദേശം. 

 

വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന എല്ലാവരും വരുന്നുണ്ടോ എന്ന കണക്കിനനുസരിച്ച് സ്പോട്ട് ബുക്കിങ് കൂട്ടുമെന്ന് ദേവസ്വം പ്രസിഡന്റ്  കെ.ജയകുമാർ പറഞ്ഞു. ഭക്തരുടെ തിരക്ക് അനുഭവപ്പെടാത്തത് നിലക്കലും പമ്പയിലുമുള്ള AI ക്യാമറ സംവിധാനങ്ങളുടെ വിജയമാണ്.  ഏകോപനം ഭംഗിയായതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. ആൾക്കൂട്ടം കണ്ട് ശീലിച്ചത് കൊണ്ടാണ് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന തോന്നൽ ഉണ്ടാകുന്നതെന്നും ജയകുമാര്‍ പറഞ്ഞു. 

 

വൃശ്ചികം രണ്ടാം തീയതിയും ശബരിമല സന്നിധാനത്ത് സുഗമ ദർശനമാണ് കാണാന്‍ സാധിച്ചത്. ഈ മണ്ഡലകാലത്തെ വെർച്വൽ ക്യൂ പൂർണമായും നിറഞ്ഞു കഴിഞ്ഞു. സ്പോട് ബുക്കിങ് മാത്രമാണ് ഇനി തീർത്ഥാടകർക്ക് ആശ്രയം. ശ്രീകോവിലിനുള്ളിൽ അയ്യപ്പനെ വ്യക്തമായി കണ്ടു തൊഴാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി.

ENGLISH SUMMARY:

Sabarimala news today highlights heavy rush with virtual queue bookings full while steps are taken for clear Ayyappa idol visibility. The authorities have also streamlined spot booking and crowd management to ensure smooth darshan for pilgrims.