gold-rate

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. പവന് 2040 കുറഞ്ഞ് 97720 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12215 രൂപയിലാണ് വ്യാപാരം. ഇന്നലെയായിരുന്നു മാസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. മാര്‍ച്ചിന് ശേഷമാണ് ലക്ഷത്തിന്‍റെ പിടിവിട്ട് സ്വര്‍ണം താഴുന്നത്.

രാജ്യാന്തര സ്വര്‍ണ വില ഇടിയുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഇന്നലെ ഔണ്‍സിന് 3866 ഡോളറിലായിരുന്നു രാജ്യാന്തര സ്വര്‍ണ വില. ഇന്ന് വീണ്ടും ഇടിഞ്ഞു. 3787.44 ഡോളർ ആണ് ഇപ്പോൾ രാജ്യാന്തരവില. 2025 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.

യുഎസ് ഡോളറിന്റെ ശക്തി വർധിച്ചതും യുഎസ് ട്രഷറി ബോണ്ട് യീൽഡുകളിലെ ഉയർച്ചയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവില കുറയുന്നതിന് കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണത്തിന്‍റെ വ്യാപാരം.

ഈ വര്‍ഷം ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് കേരളത്തിൽ പവൻ വില സര്‍വ്വകാല റെക്കോർഡിലായിരുന്നു; 1,31,160 രൂപ. പിന്നീട് മാർച്ച് 23നാണ് സ്വർണവില ലക്ഷത്തിന് താഴെയെത്തുന്നത്. ഒരു ലക്ഷത്തില്‍ നിന്ന് താഴ്ന്ന സ്വര്‍ണം അന്ന് പവന് 99,480 രൂപയെന്ന നിലയിലേക്കാണ് ഇടിഞ്ഞത്. എങ്കിലും പിറ്റേന്ന് തന്നെ വീണ്ടും ഒരു ലക്ഷം കടക്കുകയും ചെയ്തു. അതിനുശേഷം മാസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷത്തില്‍ നിന്ന് താഴേക്ക് വീഴുന്നത്.

ENGLISH SUMMARY:

Gold prices in Kerala plummeted further today, dropping by ₹2,040 per sovereign to settle at ₹97,720, while the price per gram fell by ₹255 to ₹12,215. This steep decline follows yesterday's drop below the ₹1-lakh mark for the first time since March, marking the lowest gold rate recorded in the past year.