gold-price

വെറും 320 രൂപകൂടി കുറഞ്ഞാല്‍  സ്വര്‍ണവില സ്വര്‍ണ വില ലക്ഷത്തിന് താഴേയ്ക്കെത്തും. ഈ കടമ്പ നാളെ മറികടക്കുമോ? മുന്നോട്ടുമാത്രം കുതിച്ച സ്വര്‍ണവില ദിവസങ്ങളായി താഴേക്കാണ്. രാജ്യാന്തര വില താഴേക്ക് പോകുന്ന സാഹചര്യത്തില്‍ വില ഒരു പക്ഷേ നാളെതന്നെ ഒരു ലക്ഷത്തിന് താഴെ എത്താം. 

കേരളത്തില്‍ ഇന്ന് പവന് 560 രൂപ കുറഞ്ഞാണ് സ്വര്‍ണ വില 100320 രൂപയിലേക്ക് എത്തിയത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12540 രൂപയിലെത്തി. ഒരാഴ്ചകൊണ്ട് കുറഞ്ഞത് 5720 രൂപയാണ്.  രാജ്യാന്തര സ്വര്‍ണ വില 4000 ഡോളറിന് താഴെ തുടരുന്നതാണ് ഈ വിലയിടിവിനു കാരണം. നിലവില്‍ 3870 ഡോളര്‍ നിലവാരത്തിലാണ് ഒരു ഔണ്‍സിന്‍റെ വില. ഇതിനു കാരണം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്ന പ്രതീക്ഷയും ഡോളറും ബോണ്ട് യീല്‍ഡും ഉയരുന്നതുമാണ്. 

ഡോളർ കരുത്താർജിച്ചതും ഉയർന്ന ട്രഷറി യീൽഡും സമ്മർദ്ദം ചെലുത്തുന്നത് സ്വര്‍ണ വിലയിൽ കുത്തനെ ഇടിവുണ്ടായത്. മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 103.55 നിലവാരത്തിലെത്തി. 2025 ഏപ്രിലിനു ശേഷമുള്ള ഉയര്‍ന്ന നിലവാരമാണിത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളാണ് ബോണ്ടിനും ഡോളറിനും കരുത്താകുന്നത്. ഇതോടെ സ്വര്‍ണം വിറ്റ് ബോണ്ടിലും ഡോളറിലും നിക്ഷേപിക്കുന്നതാണ് സ്വര്‍ണ വില ഇടിക്കുന്നത്. ഒക്ടോബറിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതാണ് പലിശ നിരക്ക് കൂട്ടുമെന്ന പ്രതീക്ഷകള്‍ ഉയരാന്‍ കാരണം. ഡിസംബറിലാണ് അടുത്ത ഫെഡ് യോഗം. 

ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ഇന്ന് റിസർവ് ബാങ്ക് ഓഫ് സാൻ ഫ്രാൻസിസ്കോയിൽ സംസാരിക്കുന്നുണ്ട്. ഈ വേദിയില്‍ പലിശനിരക്കിനെ പറ്റി സംസാരിക്കുമോ എന്നതാണ് വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒക്ടോബർ മാസത്തെ ഫെഡ് യോഗത്തിന്‍റെ മിനിറ്റ്സ് ബുധനാഴ്ച പുറത്തുവരും. പലിശ നിരക്കിലുള്ള ഫെഡ് നിലപാടില്‍ കൂടുതല്‍ വ്യക്തത വരുമെന്നതിനാല്‍ ഇവ സ്വര്‍ണ വിലയുടെ അടുത്ത ചലനത്തെ സ്വാധീനിക്കും. 

3850 ഡോളറിനും 4000 ഡോളറിനും ഇടയില്‍ രാജ്യാന്തര വില ചലിക്കുമെന്നാണ് വിപണിനിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വിവാഹ ആവശ്യകതയും കേന്ദ്ര ബാങ്കുകളുടെ സ്ഥിരമായ വാങ്ങലുകളും ഇടിവിനെ പരിമിതപ്പെടുത്തിയേക്കാം. സ്വര്‍ണ വില 3834 ഡോളറിലേക്ക് വരെ താഴാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്നും ഇടിഞ്ഞാല്‍ 3,800 ഡോളറിലേക്ക് വീഴാം എന്നും നിരീക്ഷകര്‍ പറയുന്നു. വില താഴേക്ക് പോവുകയാണെങ്കില്‍ അടുത്ത ദിവസം തന്നെ സ്വര്‍ണ വില 1 ലക്ഷത്തിന് താഴേക്ക് എത്താം. 

ENGLISH SUMMARY:

Gold prices in Kerala have dropped significantly to Rs 1,00320 per sovereign, sitting just Rs 320 away from falling below the crucial one-lakh-rupee mark during the peak wedding season. This downward trend is driven by international spot gold sliding below $4,000 to around the $3,870 level due to a strengthening US dollar and rising Treasury yields. Expectations of a US Federal Reserve interest rate hike, fueled by higher-than-expected October inflation data, have prompted investors to shift from gold to bonds. Market watchers are closely tracking upcoming remarks from Fed officials and the release of meeting minutes for further clarity on future price movements.