kulgam-encounter

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍  ലഷ്കര്‍ കമാന്‍ഡര്‍ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന.  നവംബർ 11ന് കുല്‍ഗാമില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നിലെ പ്രധാനിയാണ് മുഹമ്മദ് ലത്തീഫ് ഭട്ട്. മസ്ജിദിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ജീവനോടെ പിടികൂടാനായിരുന്നു സൈന്യത്തിന് നീക്കം. മസ്ജിദിന് കേടുപാടുകളില്ലാതെയായിരുന്നു സൈനിക നടപടി. 

 

ഭട്ടിന്റെ ഒളിത്താവളം വളഞ്ഞ സുരക്ഷാ സേന, വിഡിയോ കോൾ ചെയ്ത് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’–ഒരു ഉദ്യോഗസ്ഥൻ ഭട്ടിനോട് വിഡിയോ കോളിൽ പറഞ്ഞു. കീഴടങ്ങാൻ ഭട്ട് തയാറായില്ല. തുടർന്ന്, ഏറ്റുമുട്ടലിൽ സൈന്യം ഭട്ടിനെ വധിച്ചു.

 

കുൽഗാമിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഭീകരൻ ഉമർ നിസാർ ദർ 6 മാസത്തോളം ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ ഒളിവിൽ താമസിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ബുധനാഴ്ച കുൽഗാമിൽ സിആർപിഎഫ് പോസ്റ്റ് ആക്രമിച്ചത് ഇരുവരും ചേർന്നായിരുന്നു. ലാറു ബൈപ്പാസിനു സമീപം ഇവർ ഒളിച്ചിരുന്ന സ്കൂൾ കെട്ടിടം വളഞ്ഞാണ് സുരക്ഷാസേന ഉമറിനെ വധിച്ചത്. സൂത്രധാരനായ ലത്തീഫ് ഭട്ട് വെടിയേറ്റെങ്കിലും കടന്നുകളയുകയായിരുന്നു. ഡ്രോണുകളുടെ സഹായത്തോടെയാണ് ഭട്ടിനായി തിരച്ചിൽ നടത്തിയത്.

 

പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ ഭാഗമായ ദ് റെസിസ്റ്റന്റ് ഫ്രണ്ടിൽ അടുത്തിടെയാണ് ഉമർ ചേർന്നത്. ഉമറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഈ മാസം 11ന് അഖ്റൻ ഗ്രാമത്തിലെ സിആർപിഎഫ് പോസ്റ്റിനു നേരെ നടന്ന ആക്രമണത്തിൽ 3 സൈനികർക്ക് പരുക്കേറ്റിരുന്നു.

 

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on the Kulgam encounter where security forces neutralized Lashkar commander Mohammad Latief Bhat. The operation followed a strategic standoff where the terrorist refused to surrender despite a video call appeal from the army.