• കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും ഇത്തരം പാർട്ടികളെ മാത്രം പ്രത്യേകമായി ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്നും ഇത്തരം പാർട്ടികളെ മാത്രം പ്രത്യേകമായി ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലെന്ന് പറയാനാകുമോ? നൃത്തം ചെയ്യുന്നത് ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. Also Read: ശബരിമലയിലേക്ക് ഭക്തജനപ്രവാഹം; നിലയ്ക്കലിൽ കെഎസ്ആർടിസി ബസുകളിൽ കയറാൻ പാടുപെട്ട് തീർഥാടകർ


ഹോട്ടലിൽ മദ്യം വിളമ്പുന്നതിൽ പൊലീസിന് എതിർപ്പില്ല, എന്നാൽ ഡിജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ആളുകൾ സന്തോഷിക്കാനാണ് ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നത്. രാത്രി സിനിമയ്ക്ക് പോകുന്നതൊഴിച്ചാൽ കേരളത്തിൽ മറ്റെന്താണ് ചെയ്യാനുള്ളത്? നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം, ലഹരി ഉപയോഗത്തോട് വിട്ടുവീഴ്ചയില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഡിജെ പാർട്ടി വേദികളിൽ പൊലീസിനെ വിന്യസിക്കാമെന്നും കോടതി വ്യക്തമാക്കി. ബാർ ലൈസൻസില്ലാത്ത സ്വകാര്യ സ്ഥലത്ത് ഡിജെ പാർട്ടി നടത്തുന്നതിന് പ്രത്യേക ലൈസൻസ് ആവശ്യമുണ്ടോയെന്ന് ചോദിച്ച കോടതി ഇത്തരം പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ നിയമപരമായ അടിസ്ഥാനമെന്താണെന്നും  സര്‍ക്കാരിനോട് ആരാഞ്ഞു.

ENGLISH SUMMARY:

The Kerala High Court has questioned police restrictions on DJ parties in Kochi, stating that such events should not be viewed with prejudice or selectively targeted. Justice Devan Ramachandran questioned why DJ parties faced restrictions when hotels were permitted to serve alcohol and asked how nightlife could be prohibited. However, the court stressed that there would be zero tolerance for drug abuse and said police could be deployed at event venues to prevent illegal activities. The state government has been asked to clarify the legal basis for restricting DJ parties and whether special licences are required for private venues.